jio 800x100
jio 800x100
728-pixel-x-90
<< >>

ഇന്ന് കേരളത്തില്‍ 1569 പേർക്ക് കോവിഡ് രോഗ ബാധ ,1304 പേരുടെ പരിശോധനാഫലം നെഗറ്റീവായി

തിരുവനന്തപുരം:കേരളത്തില്‍  ഇന്ന് 1569 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ചികിത്സയിലായിരുന്ന 1304 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.ഇന്ന് 10 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 10ന് മരണമടഞ്ഞ തിരുവനന്തപുരം കടുങ്ങനല്ലൂർ സ്വദേശിനി ലക്ഷ്മി (74), തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി നിർമ്മല (65), തിരുവനന്തപുരം വിതുര സ്വദേശിനി ഷേർളി (62), ആഗസ്റ്റ് 11ന് മരണമടഞ്ഞ മലപ്പുറം പെരിന്തൽമണ്ണ സ്വദേശി മൊയ്ദുപ്പ (82), തിരുവനന്തപുരം സ്വദേശിനി ലളിത (70), തിരുവനന്തപുരം മാധവപുരം സ്വദേശി എം. സുരേന്ദ്രൻ (60), ആഗസ്റ്റ് 12ന് മരണമടഞ്ഞ എറണാകുളം നോർത്ത് പരവൂർ സ്വദേശി തങ്കപ്പൻ (70), ആഗസ്റ്റ് 14ന് മരണമടഞ്ഞ തിരുവനന്തപുരം പൗണ്ട്കടവ് സ്വദേശി സ്റ്റാൻസിലാസ് (80), ആഗസ്റ്റ് 8ന് മരണമടഞ്ഞ തൃശൂർ അരിമ്പൂർ സ്വദേശി ജോർജ് (65), ആഗസ്റ്റ് 9ന് മരണമടഞ്ഞ എറണാകുളം ഫോർട്ട് കൊച്ചി സ്വദേശിനി റുകിയ (60) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എൻഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 139 ആയി.

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 310 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 198 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 180 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 114 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 113 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 101 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 99 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 95 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 80 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 75 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 58 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 57 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 49 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 40 പേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

INDIANEWS24 HEALTH DESK

Leave a Reply