jio 800x100
jio 800x100
728-pixel-x-90
<< >>

കേരളത്തിലെ 26 വിദേശ മദ്യശാലകള്‍ പൂട്ടി

തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം അനുസരിച്ച് ഇന്ന് കേരളത്തിലുടനീളമുള്ള 26 വിദേശ മദ്യശാലകള്‍ പൂട്ടി.കണ്‍സ്യൂമര്‍ ഫെഡിന്റെ നാലും ബീവറേജസ് കോര്‍പ്പറേഷന്റെ 22ും ഔട്ട്‌ലറ്റുകള്‍ക്കാണ് ഇന്നു മുതല്‍ താഴ് വീണത്.ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇറങ്ങിയ പുതിയ മദ്യനയം അനുസരിച്ച് ഓരോ ഗാന്ധിജയന്തി ദിനത്തിലും സംസ്ഥാനത്തെ പത്ത് ശതമാനം വിദേശ മദ്യശാലകള്‍ വീതം പൂട്ടാന്‍ തീരുമാനിച്ചിരുന്നു.ഘട്ടം ഘട്ടമായി മദ്യനിരോധനത്തിലേക്കെത്തിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടത്.മദ്യനയം പ്രകാരമുള്ള ആദ്യ പടിയായി കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തില്‍ പത്ത് ശതമാനം വിദേശ മദ്യ ഔട്ട്‌ലറ്റുകള്‍ പൂട്ടിയിരുന്നു.

INDIANEWS24.COM T V P M

Leave a Reply