728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്നച്ചന് കൊച്ചുമോളുടെ വിജയ കിരീടം

ഇരിങ്ങാലക്കുട:കോണ്‍ഗ്രസിന്റെ ദേശീയ നേതാവായ പി സി ചാക്കോയെ ചാലക്കുടി മണ്ഡലത്തില്‍ കന്നിയങ്കത്തില്‍ത്തന്നെ മലര്‍ത്തിയടിച്ച എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഇന്നസെന്റിന്റെ വിജയാഘോഷം സ്വവസതിയില്‍ നടന്നു.ഇന്നസെന്റിന്റെ കൊച്ചു മകള്‍ അദ്ദേഹത്തെ വിജയ കിരീടം അണിയിച്ചു.സമൂഹത്തിന്റെ നാനാതുറയില്‍പ്പെട്ടവര്‍ അദ്ദേഹത്തെ അനുമോദിക്കാനായി എത്തികൊണ്ടിരിക്കുകയാണ്.

തന്റെ വിജയം എല്‍ ഡി എഫ് പ്രവര്‍ത്തകരുടെ പ്രത്യകിച്ചു സി പി എമ്മിന്‍റെ നിസ്തുലമായ സഹകരണവും സഹായവും കൊന്ടുണ്ടായാതാണെന്ന് ഇന്നസെന്റ് പറഞ്ഞു.തന്റെ വ്യക്തിബന്ധങ്ങളിലൂടെയും വോട്ടുകള്‍ സമാഹരിക്കാനായി എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.തന്‍റെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാ സിനിമാ പ്രവര്‍ത്തകര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.

യു ഡി എഫിന്റെ കുത്തക മണ്ഡലത്തിലാണ്‌ സിനിമാഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയായ ഇന്നസെന്റ് അട്ടിമറി വിജയം നേടിയത്.

innocent image 2

JITHESH DAMODAR INDIANEWS24

One Response to ഇന്നച്ചന് കൊച്ചുമോളുടെ വിജയ കിരീടം

  1. Sebastian Vattamattam Reply

    May 16, 2014 at 8:36 PM

    Whatever may happen in the Parliament , he will be Innocent . A good choice for all of us and Chala-kudiyans, in particular .

Leave a Reply