728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ദ്രജിത്ത് പാടുന്നു ശ്രേയക്കൊപ്പം

നടന്‍ ഇന്ദ്രജിത്ത് ഗായിക ശ്രേയഘോഷാലിനൊപ്പം പാടുന്നു. മുല്ലവള്ളിയും തേന്മാവും, നായകന്‍, ഹാപ്പി ഹസ്ബന്റ്സ് എന്നീ ചിത്രങ്ങളില്‍ മുന്‍പ് ഇന്ദ്രജിത്ത് അഭിനയത്തോടൊപ്പം പാടുകയും ചെയ്തിരുന്നെങ്കിലും ഒരു മുന്‍നിര ഗായികയ്ക്കൊപ്പം പാടുന്നത് ഇതാദ്യമാണ്. അരികില്‍ ഒരാള്‍ എന്ന ചിത്രത്തിലാണ് ശ്രേയയുമായി ഒരുമിക്കുന്നത്. ഗോപി സുന്ദറാണ് സംഗീതം. സുനില്‍ ഇബ്രാഹിം തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രജിത്തിനൊപ്പം നിവിന്‍പോളിയും പ്രധാനകഥാപാത്രമാകുന്നു. രമ്യ നമ്പീശന്‍, ലെന, പ്രതാപ്പോത്തന്‍ എന്നിവരും വേഷമിടുന്നു.

-

Leave a Reply