728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ദിരാഗാന്ധി വീക്ഷണം ഫോറം വാര്‍ഷിക യോഗം ചേര്‍ന്നു

അബുദാബി:ഇന്ദിരാഗാന്ധി വീക്ഷണം ഫോറത്തിന്റെ മുപ്പത്തിയെട്ടാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടന്ന ജനറല്‍ ബോഡിയില്‍ പ്രസിഡന്റ് സി എം അബ്ദുല്‍ കരീം അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ടി എം നിസാര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

യുഎഇ കമ്മിറ്റി വൈസ് പ്രസിഡന്റ് എം ബി അസീല്‍, എന്‍ കുഞ്ഞഹമ്മദ് എന്നിവര്‍ ജനറല്‍ ബോഡിക്കും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്കും നേതൃത്വം നല്‍കി.എന്‍ പി മുഹമ്മദിലി(പ്രസിഡന്റ്), എം യു ഇര്‍ഷാദ്(ജനറല്‍ സെക്രട്ടറി), അബൂബക്കര്‍ മേലേതില്‍(ട്രഷറര്‍), അബ്ദുല്‍ ഖാദര്‍ തിരുവത്ര, വി സി തോമസ്, ഷബീര്‍ മാളിയേക്കല്‍ (വൈസ് പ്രസിഡന്റുമാര്‍), ജയകൃഷ്ണന്‍, എ എം നാസര്‍, നിബു സാം ഫിലിപ്പ് (സെക്രട്ടറിമാര്‍), വിജീഷ് (അസി. ട്രഷറര്‍), ഷഫീഖ് (കലാവിഭാഗം കണ്‍വീനര്‍) എന്നിവരാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍.

INDIANEWS24.COM Gulf Desk

Leave a Reply