jio 800x100
jio 800x100
728-pixel-x-90
<< >>

ഇന്ത്യ Vs ഓസ്‌ട്രേലിയ: അടുത്ത കളി മുതല്‍ ക്രിക്കറ്റിലും ചുവപ്പ്കാര്‍ഡ്

ദുബായ്: ഇന്ത്യ- ഓസ്‌ട്രേലിയ പരമ്പരയിലെ അടുത്ത കളി മുതല്‍ ക്രിക്കറ്റിലും ചുവപ്പ് കാര്‍ഡ് കാട്ടി പുറത്താക്കുന്ന രീതിക്ക് തുടക്കമാകും. മത്സരത്തിനിടെ താരം അതിരുവിട്ടാല്‍ അമ്പയര്‍ക്ക് ഫുട്‌ബോളിലേതിനു സമാനം ചുവപ്പ് കാര്‍ഡ് കാട്ടി പുറത്താക്കാന്‍ അധികാരം നല്‍കുന്ന നിയമം 28ന് നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിനം മുതല്‍ പ്രാബല്യത്തിലാകും. ഇതുകൂടാതെ ഐ സി സി നിരവധി ക്രിക്കറ്റ് നിയമങ്ങളാണ് പരിഷ്‌കരിച്ചിട്ടുള്ളത്.

കളിക്കാരന്റെ പെരുമാറ്റം മത്സരത്തെ ബാധിക്കും വിധം മോശമാണെന്ന് തോന്നിയാല്‍ ഫീല്‍ഡ് അമ്പയറിനാണ് ചുവപ്പ് കാര്‍ഡ് കാട്ടാന്‍ അധികാരമുണ്ടായിരിക്കുക. മത്സരത്തില്‍ നിന്നും താല്‍ക്കാലികമായോ മുഴുവനായോ ആയിരിക്കും പുറത്താക്കുക. അമ്പയര്‍ക്കെതിരായ ഭീഷണി, കളിക്കാരെ കായികമായി നേരിടുന്ന രീതി എന്നിവയെ ഐ സി സി നിയമാവലയില്‍ ലെവല്‍ ഫോര്‍ ഒഫെന്‍സില്‍ ഉള്‍പ്പെടുത്തി.

മനപ്പൂര്‍വ്വം നോബോള്‍ എറിഞ്ഞതായി തോന്നിയാല്‍ ആ താരത്തെ അന്നത്തെ മത്സരത്തില്‍ ബൗള്‍ ചെയ്യുന്നത് പൂര്‍ണ്ണമായും വിലക്കാനുള്ള അധികാരം അമ്പയര്‍ക്കുണ്ടാവും.കൈകൊണ്ട് പന്ത് തടുത്തിട്ടാലും ഹാന്‍ഡ്‌ലിംഗ് ദ് ബോള്‍ ഔട്ടിന് പകരം ഫീല്‍ഡീംഗ് തടസപ്പെടുത്തിയതിനുള്ള ഔട്ടായിട്ടാവും ഇനിമുതല്‍ പരിഗണിക്കുക. ഇതോടെ ഔട്ടാകുന്ന രീതികളുടെ എണ്ണം പത്തില്‍ നിന്ന് ഒമ്പതായി ചുരുങ്ങും. ബൗണ്ടറി തടയുമ്പോള്‍ ഫീല്‍ഡറുടെ ആദ്യ ടച്ച് ബൗണ്ടറി റോപ്പിന് അകത്തായിരിക്കണം. ബൗണ്ടറി റോപ്പിന് പുറത്ത് എയറില്‍ നിന്ന് പന്ത് തടുത്തിട്ടാലും അത് ബൗണ്ടറിയായി പരിഗണിക്കും. ബാറ്റിന്റെ അളവിലും ഐ.സി.സി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ബാറ്റിന്റെ താഴ്‌വശം 40 മില്ലി മീറ്ററില്‍ കൂടുതലാവാന്‍ പാടില്ല. വീതി 108 മില്ലിമീറ്ററിലും ആഴം (ഡെപ്ത്) 67 മില്ലിമീറ്ററുമാകണം. ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം പുനപരിശോധിക്കാനുള്ള ഡി.ആര്‍.എസിലും ഐസിസി കാതലായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റിലാണ് ഇത് ബാധകമാവുക.

ഇനി മുതല്‍ ഒരു ഇന്നിങ്‌സില്‍ 80 ഓവറിന് ശേഷം പുതിയ റിവ്യൂ എടുക്കാന്‍ അവസരമുണ്ടാവില്ല. 80 ഓവര്‍ വരെ രണ്ട് ഡി.ആര്‍.എസിനുള്ള അവസരമാണ് ഓരോ ടീമിനുമുണ്ടായിരുന്നത്. ആ രണ്ടെണ്ണത്തിലും പരാജയപ്പെട്ടാല്‍ 80 ഓവറിന് ശേഷം പുതിയ റിവ്യൂവിന് അവസരം നല്‍കിയിരുന്നു. എന്നാല്‍ ഇനി 80 ഓവറിന് ശേഷം പുതിയ റിവ്യൂവിനുള്ള അവസരം ലഭിക്കില്ല. റണ്‍ഔട്ടിലും ഐ.സി.സി പുതയി നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ക്രീസിലേക്ക് ബാറ്റ്‌സ്മാന്‍ ഡൈവ് ചെയ്യുന്ന സമയത്ത് ബാറ്റ് ക്രീസിലെത്തിയിട്ടും ഗ്രൗണ്ട് തൊടാത്ത അവസ്ഥയില്‍ നില്‍ക്കെ എതിര്‍ കളിക്കാരന്‍ വിക്കറ്റ് തെറിപ്പിച്ചാല്‍ ഇനി മുതല്‍ ബാറ്റ്‌സ്മാന്‍ റണ്‍ഔട്ടാവില്ല. സ്റ്റമ്പിങ്ങിന്റെ സമയത്തും നിയമം ഇതുതന്നെയാണ്. വിക്കറ്റ് കീപ്പറോ ഫീല്‍ഡറോ ധരിച്ച ഹെല്‍മെറ്റില്‍ തട്ടിയ ശേഷമാണ് ഒരു ബാറ്റ്‌സ്മാന്‍ റണ്‍ഔട്ടാവുന്നതോ ക്യാച്ച് ചെയ്ത് പുറത്താവുന്നതോ സ്റ്റമ്പ് ചെയ്ത് പുറത്താവുന്നതോ ആണെങ്കില്‍ അത് ഔട്ടായിത്തന്നെ പരിഗണിക്കും.

ബൗളര്‍ എറിയുന്ന പന്ത് ബാറ്റ്‌സ്മാന് അടുത്ത് എത്തുന്നതിന് മുമ്പ് ഒന്നില്‍ കൂടുതല്‍ തവണ ബൗണ്‍സ് ചെയ്താല്‍ അത് നോ ബോളാകും. നിലവില്‍ ഇത് രണ്ട് തവണയാണ്. ബാറ്റ്‌സ്മാന്റെ ബാറ്റില്‍ തട്ടിയശേഷം വിക്കറ്റ് കീപ്പറുടെയോ ഫീല്‍ഡറുടെയോ ഹെല്‍മെറ്റില്‍ തട്ടിവരുന്ന പന്തില്‍ ക്യാച്ചെടുക്കുകയോ, സ്റ്റംപ് ചെയ്യുകയോ റണ്‍ ഔട്ടാവുകയോ ചെയ്താലും അത് ഔട്ടായി പരിഗണിക്കും. മഴ തടസപ്പെടുത്തുന്ന മത്സരങ്ങളില്‍ പത്തോ അതില്‍ കുറവോ ഓവര്‍ വീതമായി ചുരുക്കിയാല്‍ ഒറു ബൗളര്‍ക്ക് എറിയാവുന്ന ഓവറുകളുടെ എണ്ണം രണ്ടെണ്ണത്തില്‍ കുറയ്ക്കില്ല. വിക്കറ്റിന് മുകളില്‍ വയ്ക്കുന്ന ബെയില്‍സ് കയര്‍ പോലെ ഭാരം കുറഞ്ഞ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ചതായിരിക്കണം. ബെയില്‍സ് കൊണ്ട് വിക്കറ്റ് കീപ്പര്‍ക്ക് പരിക്കേല്‍ക്കുന്നത് തടയാനാണിത്.

INDIANEWS24.COM Sports Desk

Leave a Reply