728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ത്യ – ശ്രീലങ്ക ആദ്യ ഏകദിനം കട്ടക്കില്‍

ന്യൂഡല്‍ഹി:ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പര നവംബര്‍ രണ്ട് മുതല്‍ പതിനാറ് വരെ നടക്കും.മത്സരപ്പട്ടിക തയ്യാറായതായി ബി സി സി ഐ അറിയിച്ചു.അഞ്ച് ഏക ദിനങ്ങളുള്ള പരമ്പരക്കായാണ് ശ്രീലങ്കന്‍ ടീം ഇന്ത്യയിലെത്തുക.

മൂന്ന് ടെസ്സ്‌റും അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി-20 മത്സരത്തിനുമായി ഇന്ത്യയിലെത്തിയ വിന്‍ഡീസ് ഇടയ്ക്ക് വച്ച് പിന്‍മാറിയിരുന്നു. ഇതേ തുടര്‍ന്ന് പരമ്പ മുടങ്ങിയതോടെയാണ് ശ്രീലങ്കയെ നാട്ടിലെത്തിച്ച് ഏകദിന പരമ്പര നടത്താന്‍ ബി സി സി ഐ തീരുമാനിച്ചത്.വിന്‍ഡീസ് ടീമിലെ ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അവര്‍ പരമ്പര ഉപേക്ഷിച്ചുപോയത്.

നവംബര്‍ രണ്ടിന് കട്ടക്കിലാണ് ആദ്യ ഏകദിനം.അഹമ്മദാബാദ്(നവം ആറ്),ഹൈദരാബാദ്(നവം ഒമ്പത്),കൊല്‍ക്കത്ത(നവം 13),റാഞ്ചി(നവം16) എന്നിവിടങ്ങളിലാണ് ബാക്കിയുള്ള ഏകദിനങ്ങള്‍.പരമ്പര തീരുന്ന മുറയ്ക്ക് ശ്രീലങ്ക 18ന് തിരിച്ചുപോകും.

INDIANEWS24.COM SPORT DESK

 

Leave a Reply