728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ത്യ-ലങ്ക ഫൈനല്‍ ഞായറാഴ്ച

മിര്‍പൂര്‍: ട്വന്‍റി-ട്വന്‍റി ലോകകപ്പ് ഫൈനലില്‍ മുന്‍ചാമ്പ്യന്‍മാരായ ഇന്ത്യ ഞായറാഴ്ച ശ്രീലങ്കയെ നേരിടും. ദക്ഷിണാഫ്രിക്കയെ 6 വിക്കറ്റിന് തോല്‍പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. ലങ്ക നേരത്തെ വെസ്റ്റിന്‍ഡീസിനെ മഴനിയമപ്രകാരം 27 റണ്ണിന് പരാജയപ്പെടുത്തി.

2008ലെ പ്രഥമ ലോകകപ്പില്‍ ചാമ്പ്യന്മാരായ ഇന്ത്യ അതിന് ശേഷം ആദ്യമാണ് കലാശപ്പോരാട്ടത്തിന് അര്‍ഹത നേടുന്നത്. ലങ്കയ്ക്ക് അഞ്ച് സീസണിലെ മൂന്നാം ഫൈനലാണിത്.

വിരാട് കൊഹ്‌ലിയുടെ [ 36 പന്തില്‍ പുറത്താകാതെ 52] അപരാജിത അര്‍ദ്ധസെഞ്ച്വറിയാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. ദക്ഷിണാഫ്രിക്ക നിശ്ചയിച്ച 173ന്‍റെ വിജയലക്ഷ്യം 5 പന്തും 6 വിക്കറ്റും ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. 6 ഓവര്‍ ശേഷിക്കെ വിജയതിന് 60 റണ്‍ അകലെയായിരുന്നു ഇന്ത്യ. രോഹിത് ശര്‍മ [13പന്തില്‍ 24], അജിന്‍ക്യാ രഹാനെ [30 പന്തില്‍ 32], യുവരാജ് സിംഗ് [ 17പന്തില്‍ 18], സുരേഷ് റെയ്ന [10 പന്തില്‍ 21] എന്നിവരാണ്‌ പുറത്തായ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍.

നേരത്തെ, ഫാബ് ദു പ്ലെസിസിന്റെയും [41 പന്തില്‍ 58] ജീന്‍ പോള്‍ ഡുമിനിയുടെയും [ 30 പന്തില്‍ 35] പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോര്‍ നല്‍കിയത്.

സ്കോര്‍: ദക്ഷിണാഫ്രിക്ക 4-172; ഇന്ത്യ 4-176 [19.1].

Leave a Reply