jio 800x100
jio 800x100
728-pixel-x-90
<< >>

ഇന്ത്യ പൊരുതി തോറ്റു:കിവിസിന് 40 റണ്‍സ് വിജയം

ഓക്ക് ലാന്‍ഡ് : വിജയലക്ഷ്യത്തിനു 40 റണ്‍സ് അകലെ ഇന്ത്യയ്ക്ക് വീരചരമം. ആദ്യ ടെസ്റ്റ്‌ ജയിക്കാന്‍ 407 റണ്‍സ് നേടേണ്ടിയിരുന്ന ഇന്ത്യ 366 റണ്‍സിനാണ് പുറത്തായത്.ആദ്യ ഇന്നിങ്ങ്സില്‍ തകര്‍ന്നടിഞ്ഞതാണ് ഇന്ത്യയ്ക്ക് വിനയായത്.ബൌളര്‍മാര്‍ ഒരു പരിധി വരെ മത്സരത്തിലേക്ക് ഇന്ത്യയെ തിരികെ കൊണ്ട് വന്നുവെങ്കിലും നാലാം ഇന്നിങ്ങ്സില്‍ 407 റണ്‍സ് നേടുക എന്നത് ഏറെക്കുറെ ദുഷ്ക്കരമായിരുന്നു.

dhawan300243loftഉജ്ജ്വല സെഞ്ച്വറി നേടിയ ശിഖര്‍  ധവാനും ( 115)  അര്‍ദ്ധ സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയും ( 67)  ചേര്‍ന്ന് ഇന്ത്യയെ വിജയിപ്പിക്കും എന്ന് ഒരു ഘട്ടത്തില്‍ പ്രതീക്ഷിക്കപ്പെട്ടുവെങ്കിലും ഇരുവരുടെയും അടുത്തടുത്തുള്ള പുറത്താകല്‍ ഇന്ത്യയ്ക്ക് വിനയായി. തുടര്‍ന്ന് ക്യാപ്ടന്‍ ധോണി(39) ചെറുത്തു നിന്നുവെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. വാലറ്റക്കാരില്‍ സഹീര്‍ ഖാന്‍ 17 റണ്‍സ് നേടി പിടിച്ചു നില്ക്കാന്‍ ശ്രമം നടത്തി.പൂജാര 23 റണ്‍സും ജഡേജ 26 റണ്‍സും  നേടി.

ന്യൂസിലാന്റിന് വേണ്ടി നീല്‍ വാഗ്നര്‍ 4 വിക്കറ്റും ടിം സൌത്തി ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ 3 വിക്കറ്റ് വീതവും നേടി. ഈ വിജയത്തോടെ ന്യൂസിലാന്റ് പരമ്പരയില്‍ 1-0 ന് മുന്നിലായി.

INDIANEWS SPORTS DESK

Leave a Reply