jio 800x100
jio 800x100
728-pixel-x-90
<< >>

ഇന്ത്യ-പാക് പരമ്പര ശ്രീലങ്കയില്‍ നടത്താന്‍ ധാരണ

ന്യൂഡല്‍ഹി:ഇന്ത്യ-പാക്ക് ക്രിക്കറ്റ് പരമ്പര അടുത്ത മാസം പതിനഞ്ച് മുതല്‍ ശ്രീലങ്കയില്‍ നടക്കാന്‍ ധാരണയായതായി റിപ്പോര്‍ട്ട്.ബോര്‍ഡ് ഓഫ് ക്രിക്കറ്റ് കണ്‍ട്രോള്‍ ഓഫ് ഇന്ത്യ(ബി സി സി ഐ) അംഗം രാജീവ് ശുക്ല അറിയിച്ചതാണ് ഇക്കാര്യം.

ഇരു രാജ്യങ്ങളിലെയും സര്‍ക്കാരുകളുടെ അനുമതി ലഭിച്ചാലേ പരമ്പരയുടെ കാര്യത്തില്‍ അന്തിമ തീരുമാനമാകൂ.ശ്രീലങ്കയില്‍ വച്ച് പരമ്പര നടത്തുന്നതിന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് പ്രധാമനമന്ത്രി നവാസ് ഷെരീഫ് അനുമതി നല്‍കിയതായി ശുക്ല പറഞ്ഞു.ബി സി സി ഐ പ്രസിഡന്റ് ശശാങ്ക് മനോഹറും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷഹരിയാര്‍ ഖാനും ഇക്കാര്യത്തില്‍ നേരത്തെ ചര്‍ച്ചകള്‍ നടത്തിയിരുന്നു.പരമ്പരയ്ക്ക വേദിയൊരുക്കുന്ന കാര്യത്തില്‍ ശ്രീലങ്കയും സന്നദ്ധയറിയിച്ചിട്ടുണ്ട്.

2008 ലെ മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പരമ്പരകള്‍ അവസാനിപ്പിച്ചത്. ഇന്ത്യപാക് നയതന്ത്ര ബന്ധത്തില്‍ ക്രിക്കറ്റിന് വലിയ സ്ഥാനമാണുള്ളത്. പുതിയ തീരുമാനം ഇന്ത്യപാക് ബന്ധത്തിന് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.

INDIANEWS24.COM NEWDELHI

Leave a Reply