728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ത്യ – പാക് പരമ്പര: വാര്‍ത്തകള്‍ തെറ്റ്‌

ദില്ലി:ഇന്ത്യാ-പാക് ക്രിക്കറ്റ് പരമ്പര സംബന്ധിച്ച വാര്‍ത്തകള്‍ തെറ്റാണെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്.ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് അവര്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ക്രിക്കറ്റ് പരമ്പരയ്ക്ക് അനുമതി നല്‍കിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒരുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് സുഷമ ക്രിക്കറ്റ് പരമ്പര സംബന്ധിച്ച് വ്യക്തത നല്‍കിയത്.

INDIANEWS24.COM NEWDELHI

Leave a Reply