728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ത്യ-പാക് നയതന്ത്ര ചര്‍ച്ചകള്‍ക്ക് വിഴി തെളിഞ്ഞു

ന്യൂഡല്‍ഹി:ഇന്ത്യ-പാക്കിസ്ഥാന്‍ പ്രധാനമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച്ചയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി.ഇതിന്റെ ദിവസം തീരുമാനിക്കുന്നതിനായി ജനുവരി 15ന് ഇരു രാജ്യങ്ങളുടെയും സെക്രട്ടറി തല ചര്‍ച്ച നടത്തും.റഷ്യ,അഫ്ഗാന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങും വഴി അപ്രതീക്ഷിതമായി പാക്കിസ്ഥാനില്‍ കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

അഫ്ഗാന്‍ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ട്വിറ്ററില്‍ പിറന്നാള്‍ ആശംസ നേരുകയായിരുന്നു മോദി.തുടര്‍ന്ന് പാക്കിസ്ഥാനിലേക്ക് വരാന്‍ ഷെരീഫ് ക്ഷണിച്ചു.മൂന്നരയോടെ കാബൂളില്‍ നിന്നും തിരിച്ച മോദി നാലേമുക്കാലോടെ ലാഹോര്‍ വിമാനത്താവളത്തില്‍.ദൃഢാലിംഗനത്തോടെ ഇരുനേതാക്കളും തമ്മില്‍ കണ്ടു.ഇവിടെ നിന്നും ഹെലികോപ്റ്റര്‍ മാര്‍ഗം റായ്‌വന്ദിലുള്ള പാക് പ്രധാനമന്ത്രിയുടെ വസതിയിലേക്ക്.അവിടെ ഷെരീഫിന്റെ പേരമകളുടെ വിവാഹചടങ്ങിലും മോദി പങ്കെടുത്തു.ഇരു പ്രധാനമന്ത്രിമാരും ഒരു മണിക്കൂറോളം ചര്‍ച്ച നടത്തി.

ഇരു രാജ്യങ്ങളുടെയും നയതന്ത്ര ബന്ധം മുന്നോട്ടു കൊണ്ടുപോകാനുള്ള കാര്യങ്ങള്‍ കൂടക്കാഴ്ച്ചയില്‍ ചര്‍ച്ച ചെയ്തു.തന്നെ നേരിട്ടു സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് തന്നെ വന്നതില്‍ നിറഞ്ഞ സന്തോഷമെന്ന് മോദി മടങ്ങിയെത്തിയ ശേഷം ട്വിറ്ററില്‍ കുറിച്ചു.ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ശുഭ സൂചനയാണെന്ന് പാക്കിസ്ഥാന്‍ പ്രതികരിച്ചു.

INDIANEWS24.COM NEWDELHI

Leave a Reply