728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ത്യ-പാക്‌ സംഘര്‍ഷം ലഘൂകരിക്കാന്‍ നിര്‍ദ്ദേശവുമായി ബാന്‍ കി മൂണ്‍

ന്യൂയോര്‍ക്ക്: ഇന്ത്യ-പാക്‌ പ്രശ്നങ്ങള്‍ സമാധാന സംഭാഷനത്തിലൂടെ പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും തയ്യാറാകണമെന്ന് ഐക്യരാഷ്ട്ര സഭ         (യു.എന്‍) സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച റദ്ദാക്കിയതും അതിര്‍ത്തിയില്‍ പാകിസ്താന്‍ സൈന്യത്തിന്‍റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുകയും ചെയ്യുന്നതിനിടെയാണ് യു.എന്‍. പ്രസ്താവനയിറക്കിയിരിക്കുന്നത്.യു. എന്‍ സെക്രട്ടറി പ്രശ്നത്തില്‍ ഇടപെടുമോയെന്നതില്‍ പ്രസ്താവനയില്‍ പരാമര്‍ശനമില്ല.

ഞായറാഴ്ച്ച ഇസ്ലാമബാദിലാണ് ഇന്ത്യ-പാക്‌ വിദേശകാര്യ സെക്രട്ടറിമാര്‍ ചര്‍ച്ച നടത്തേണ്ടിയിരുന്നത്. കാശ്മീരിലെ വിഘടനവാദി നേതാക്കളുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ്‌ നരേന്ദ്ര മോദി സര്‍ക്കാര്‍ ചര്‍ച്ച റദ്ദ് ചെയ്തത്. അതിര്‍ത്തിയില്‍ ഈ മാസം മാത്രം 20 തവണയില്‍ അധികം പാക്‌ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതും പ്രശ്നം രൂക്ഷമാക്കിയിട്ടുണ്ട്.

INDIANEWS24  US

 

One Response to ഇന്ത്യ-പാക്‌ സംഘര്‍ഷം ലഘൂകരിക്കാന്‍ നിര്‍ദ്ദേശവുമായി ബാന്‍ കി മൂണ്‍

  1. Jiju Thomas Reply

    August 27, 2014 at 11:24 AM

    Good

Leave a Reply