728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ചു

അഡ്‌ലെയ്ഡ്:നിലവിലെ ക്രിക്കറ്റ് ചാമ്പ്യന്‍മാരായ ഇന്ത്യ ലോകകപ്പില്‍ ജയത്തോടെ തുടങ്ങി.ഞായറാഴ്ച്ച നടന്ന ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെ 76 റണ്‍സിന് തോല്‍പ്പിച്ചു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉപനായകന്‍ വിരാട് കോഹ്‌ലിയുടെ സെഞ്ച്വറി മികവില്‍ അമ്പത് ഏവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സ് നേടി.മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ സ്‌കോര്‍ ഒതുങ്ങി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മെല്ലെ കരുതലോടെ തുടങ്ങിയ ഇന്ത്യ കരുതലോടെയാണ് തുടങ്ങിയത്.അടിച്ചു തകര്‍ത്ത് പരമാവധി സ്‌കോര്‍ ചെയ്യുന്ന ഓപ്പണിങ്ങ് ശൈലിക്കു പകരം ബോളര്‍മാരെ പഠിച്ച ശേഷം വിദഗ്ധമായി നേരിടുന്ന തന്ത്രം പയറ്റുകയായിരുന്നു.എങ്കിലും നിലയുറപ്പിക്കും മുമ്പേ രോഹിത് ശര്‍മ്മയെ നഷ്ടമായി.തുടര്‍ന്ന് മൂന്നാമനായി ഉപനായകന്‍ ക്രീസിലെത്തിയതോടെ റണ്‍റേറ്റ് അതിവേഗം ചലിക്കാന്‍ തുടങ്ങി.ശിഖര്‍ദവാനും വിരാടും ചേര്‍ന്ന് പാക്കിസ്ഥാനെതിരായ ലോകകപ്പിലേ ഏറ്റവും മികച്ച ഇന്ത്യന്‍ കൂട്ടുകെട്ടും പടത്തുയര്‍ത്തി(129 റണ്‍സ്).

ദവാനു ശേഷം ക്രീസിലെത്തിയ സുരേഷ് റെയ്‌ന മിന്നല്‍ വേഗത്തില്‍ സ്‌കോര്‍ ചെയ്തു.വിരാടും റെയ്‌നയും നിലയുറപ്പിച്ചപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 320 ന് അപ്പുറം പ്രതീക്ഷിച്ചതാണ്.സെഞ്ച്വറിക്കു ശേഷം വിരാടും(107) തുടര്‍ന്ന് റെയ്‌നയും(76)പുറത്തായതോടെ ഇന്ത്യന്‍ സ്‌കോര്‍ മന്ദഗതിയിലായി.അവസാന അഞ്ച് ഓവറില്‍ ക്യാപ്റ്റന്‍ എം എസ് ധോണിയടക്കം അഞ്ച് പേര്‍ പുറത്തായി.സ്‌കോറിലേക്ക് കൂട്ടി ചേര്‍ത്തത് വെറും 27 റണ്‍സും.

മറുപടി ബാറ്റിങ്ങില്‍ പാക്കിസ്ഥാന് തുടക്കത്തിലേ തന്നെ തിരിച്ചടിയേറ്റു.പരിചയ സമ്പന്നനായ യൂനസ് ഖാനെ ആദ്യമേ നഷ്ടമായി തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ പാക് ബാറ്റ്‌സ്മാന്‍മാര്‍ പവിലിയനിലേക്ക് മടങ്ങിക്കൊണ്ടേയിരുന്നു. നായകന്‍ മിസ്ബാ ഉള്‍ ഹക്ക് നടത്തിയ ഒറ്റയാള്‍ പോരാട്ടം(76) മാത്രമാണ് പാക്കിസ്ഥാന്‍ ഇന്നിംഗ്‌സില്‍ എടുത്തു പറയാനുള്ളത്.ഇതിനിടെ വെടിക്കെട്ടു ബാറ്റ്‌സ്മാന്‍ ഷാഹിദ് അഫ്രീദിയുമായി ചേര്‍ന്നുള്ള കൂട്ടുകെട്ട് അല്‍പ്പം പ്രതീക്ഷയുയര്‍ത്തിയെങ്കിലും പേസര്‍ ഷാമിയുടെ പന്തില്‍ വിരാടിന് പിടികൊടുത്തതോടെ(22) ആ പ്രതീക്ഷയും അസ്തമിച്ചു.വാലറ്റക്കാരെയും കൂട്ടി അവസാനം വരെ പൊരുതിനോക്കിയെങ്കിലും സ്‌കോര്‍ 220ല്‍ നായകനും വീണു. പിന്നെ കണ്ടത് കളി അവസാനിക്കാനുള്ള ചടങ്ങുമാത്രം.പാക് സ്‌കോര്‍ 224, 47-ാം ഓവറിലെ അവസാന പന്തില്‍ മോഹിത് ശര്‍മ്മ സൊഹെയില്‍ ഖാനെയും പുറത്താക്കി പതിനൊന്നാം ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ ജയം പ്രഖ്യാപിച്ചു.

INDIANEWS24 SPORTS DESK

Leave a Reply