ഓക് ലാന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ആദ്യടെസ്റ്റില്‍ ഇന്ത്യ പതറുന്നു. ഓക് ലാന്‍ഡില്‍ രണ്ടാംദിവസം വെളിച്ചക്കുറവുമൂലം കളി നിര്‍ത്തുമ്പോള്‍ മറുപടിബാറ്റിങ്ങില്‍ 130 റണ്‍ നേടുന്നതിനിടെ ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടമായി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് ഒന്നാമിന്നിങ്ങ്സില്‍ 503 റണ്‍ നേടി.
ശിഖര്‍ ധവാന് [0], മുരളി വിജയ് [26], ചേതേശ്വര്‍ പൂജാര [1], വിരാട് കൊഹ്ലി[4] എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. രോഹിത് ശര്‍മ [67] അജിങ്ക്യ രഹനെ [23] എന്നിവരാണ് ക്രീസില്‍.
നേരത്തെ, ബ്രെണ്ടന്‍ മക്കല്ലത്തിന്റെ ഇരട്ടസെഞ്ച്വറിയും [224] കെയ്ന്വില്ല്യംസനിന്റെ സെഞ്ച്വറിയുമാണ് [113] കിവീസിനെ മികച്ച സ്കോറില്‍ എത്തിച്ചത്.