728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാമത്,സെമി ഫൈനല്‍ എതിരാളികള്‍ ന്യുസിലാന്‍ഡ്,ആസ്ത്രേലിയ ഇംഗ്ലണ്ടിനെ നേരിടും

ലണ്ടന്‍:അവസാന ലീഗ് മത്സരത്തില്‍ ആസ്ത്രേലിയ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടതോടെ പതിനഞ്ച് പോയിന്റുമായി ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തി.ഇന്ത്യ ഇംഗ്ലണ്ടിനോട്‌ മാത്രമാണ് പരാജയം രുചിച്ചത്.ന്യൂസിലന്‍ഡുമായുള്ള മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.പതിനാലു പോയിന്റ് നേടിയ ആസ്ട്രേലിയ രണ്ടാം സ്ഥാനത്തെത്തി.ന്യുസിലാണ്ടും ഇംഗ്ലണ്ടും പതിനൊന്നു പോയിന്റുകള്‍ വീതം നേടി.ഇന്ത്യയുടെ സെമി ഫൈനല്‍ മത്സരം ന്യൂസിലണ്ടുമാമായാണ്.ഇംഗ്ലണ്ട് ആസ്ത്രേലിയയെ നേരിടും.

രാഹുല്‍ ശര്‍മയുടെ വമ്പന്‍ ഫോമും ഓപ്പണര്‍ കെ എല്‍ രാഹുല്‍ ഫോമിലെത്തിയതും ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നു.ഋഷഭ് പന്ത്,ധോണി,പാണ്ഡ്യ എന്നിവരുടെ തകര്‍പ്പന്‍ പ്രകടനങ്ങളും ഒപ്പം വിരാട് കോലിയുടെ ക്യാപ്റ്റന്‍ ഇന്നിമ്ഗ്സുകളും ഇന്ത്യയുടെ സാധ്യത ഉയര്‍ത്തുന്നു.പക്ഷെ ശക്തമായ ബൌളിംഗ് നിര താന്നെയാണ് ഒരു പടിക്ക് മുന്നില്‍.ഫീല്‍ഡിംഗിലും ഇന്ത്യ ചാമ്പ്യന്‍ പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്.സെമി ഫൈനലിലും ഫൈനലിലും മികവു കാട്ടി ഇന്ത്യ ആയിരത്തിതൊള്ളായിരത്തി എണ്‍പത്തി മൂന്നു ലോര്‍ഡ്സില്‍ ആവര്‍ത്തിക്കും എന്ന് തന്നെയാണ് ഇന്ത്യന്‍ ആരാധകരും ക്രിക്കറ്റ് വിദഗ്ദ്ധരും പ്രതീക്ഷിക്കുന്നത്.അനിശ്ചിതത്വത്തിന്റെ കലയായ ക്രിക്കറ്റില്‍ എന്തും എപ്പോഴും സംഭവിക്കാം എന്നിരിക്കിലും തല്ക്കാലം കണക്കുകളും പ്രവചനങ്ങളും ഇന്ത്യയ്ക്ക് ഒപ്പമാണ്.

INDIANEWS24 SPORTS DESK

Leave a Reply