jio 800x100
jio 800x100
728-pixel-x-90
<< >>

ഇന്ത്യ-കാനഡ പ്രത്യേക വിമാനങ്ങള്‍ നാളെ മുതല്‍

ടൊറന്റോ: ഇന്ത്യയില്‍ കുടുങ്ങിപ്പോയ കാനഡക്കാരെയും വഹിച്ചുകൊണ്ടുള്ള ആദ്യ രണ്ട് പ്രത്യേക വിമാനങ്ങള്‍ ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍നിന്ന് ശനിയാഴ്ച പറന്നുയരും. ആകെ ആറു പ്രത്യേക വിമാനങ്ങളാണ് ഇന്ത്യയില്‍നിന്നുള്ളത്. ഏകദേശം 15000 കാനഡ ക്കാര്‍ ഇന്ത്യയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് കണക്ക്. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ആദ്യം എന്ന നിലയിലാണ് ടിക്കറ്റ് അനുവദിക്കുക എന്ന് ഗ്ലോബല്‍ അഫയേഴ്സ് കാനഡ അറിയിച്ചു.
ഡല്‍ഹിയില്‍നിന്ന് നാല് വിമാനങ്ങളാണ് ഉള്ളത്. ശനി മുതല്‍ ചൊവ്വ വരെയുള്ള ദിവസങ്ങളില്‍ ഇവ സര്‍വീസ് നടത്തും. മുംബൈയില്‍നിന്ന് ശനി, ചൊവ്വ ദിവസങ്ങളില്‍ രണ്ട് വിമാനങ്ങള്‍ കാനഡയിലേക്ക് പറക്കും. ലണ്ടന്‍വഴിയാണ് യാത്ര. 2900 ഡോളറാണ് ടിക്കറ്റ് നിരക്ക്. പൌരന്മാര്‍, അടുത്ത ബന്ധുക്കള്‍, പി ആര്‍ കാര്‍ഡ് ഉള്ള സ്ഥിരതാമസക്കാര്‍ എന്നിവരെയാണ് കാനഡ തിരിച്ചെത്തിക്കുന്നത്.

Leave a Reply