728-pixel-x-90-2-learn
728-pixel-x-90
<< >>

കാത്ത്കാത്തിരിക്കുന്ന സച്ചിന്‍ മേയ് 26ന്‌

കായികലോകം ഒന്നാകെ കാത്തിരിക്കുന്ന സച്ചിന്‍ തെണ്ടുല്‍ക്കറുടെ ജീവിതം പ്രമേയമാകുന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചു.സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം മേയ് 26നാണ് റിലീസ് ചെയ്യുക.ഫേസ്ബുക്ക് പേജിലൂടെ സച്ചിന്‍ തന്നെയാണ് റിലീസ് തിയതി പുറത്തുവിട്ടത്.SachinMovie

സച്ചിന്‍ ആദ്യമായി സിനിമയില്‍ അരങ്ങേറുന്ന ഈ ചിത്രത്തില്‍ അദ്ദേഹത്തിന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് മകന്‍ അര്‍ജുന്‍ സച്ചിന്‍ തെണ്ടുല്‍ക്കറാണ്.ബ്രിട്ടീഷ് ചലച്ചിത്രകാരന്‍ ജെയിംസ് എര്‍സ്‌കിനാണ് സംവിധാനം നിര്‍വഹിക്കുന്നത്.എ ആര്‍ റഹ്മാനാണ് സംഗീതം.സച്ചിന്റെ സുഹൃത്തായ രവി ഭാഗ്ചന്ദ്ക കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സുമായി ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

INDIANEWS24.COM Movies

Leave a Reply