jio 800x100
jio 800x100
728-pixel-x-90
<< >>

ഇന്ത്യ ഇനി ചെയ്യേണ്ടത് ?

ന്യൂ ഡല്‍ഹി  : ഇന്ത്യയെ ഞെട്ടിക്കുന്ന ഒരു പ്രഖ്യാപനമാണ്  ഇന്ന് ബാങ്ക് ഓഫ്‌ അമേരിക്ക – മെറില്‍ ലിഞ്ച്  പുറത്തു വിട്ടിരിക്കുന്നത് . 2014 അവസാനത്തോടെ ഒരു ഡോളരിന്റെ മൂല്യം  എഴുപത്തഞ്ചു ഇന്ത്യന്‍ രൂപയിലേക്ക് ഉയരുമെന്നാണ് പ്രവചനം. 2013 അവസാനത്തോടെ ഇന്ത്യന്‍ രൂപയുടെ മൂല്യം എഴുപത് രൂപയിലെത്തും.  റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വിദേശ നിക്ഷേപങ്ങള്‍ പിടിച്ചു നിര്‍ത്താനും കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുവാനും വേണ്ട സത്വര നടപടികളിലേക്ക് നീങ്ങണം എന്നും  ബാങ്ക് ഓഫ്‌ അമേരിക്ക – മെറില്‍ ലിഞ്ച് മുന്നറിയിപ്പ് നല്‍കുന്നു. മെല്ലെപ്പോക്ക്  തുടര്‍ന്നാല്‍ സ്ഥിതി കൂടുതല്‍ മോശമകുമെന്നു അര്‍ഥം.

ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ നിയന്ത്രണത്തില്‍ കൊണ്ടുവരാവുന്നതേ ഉള്ളൂ. ഇന്ത്യയിലെ സര്‍വ്വ രാഷ്ട്രീയ കക്ഷികളുടെയും പ്രധാന വ്യവസായികളുടെയും സാമ്പത്തിക സാമൂഹ്യ ശാസ്ത്രഞ്ജരുടേയും അടിയന്തിര യോഗം വിളിക്കേണ്ടിയിരിക്കുന്നു. മാധ്യമങ്ങളും കൂടുതല്‍ ഉത്തരവാദിത്ത്വത്തോടെ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയിലെ നിലവിലെ സര്‍ക്കാരിന് മാത്രമായി ഒരു പരിഹാരവും കണ്ടെത്തുവാന്‍ കഴിയില്ല. അതിനുള്ള സമയം കഴിഞ്ഞിരിക്കുന്നു. രൂപയുടെ മൂല്യ ശോഷണത്തിന്റെ ഗുണവശങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തേണ്ടതുമുണ്ട്.

indian picയുദ്ധസമാനമായ ഒരു സ്ഥിതി വിശേഷമാണ് സംജാതമായിരിക്കുന്നത്. രാജ്യം ഒറ്റക്കെട്ടായി നേരിട്ടാല്‍ ഇത് വിജയകരമായി മറികടക്കാ ന്നതേ ഉള്ളു. കുറേക്കൂടി യാഥാര്‍ത്ഥ്യ ബോധത്തോടെ തുടര്‍ നടപടികള്‍ ആസൂത്രണം ചെയ്‌താല്‍ ഒരു പക്ഷെ ഇത് രാജ്യത്തിന്റെ സര്‍വോന്മുഖമായ പുരോഗതിയിലേക്ക് നയിച്ചേക്കാം. നമ്മുടെ ശക്തി ദൗര്‍ബല്യങ്ങളുടെ ഒരു കണക്കെടുപ്പ് അവശ്യം നിര്‍വഹിക്കപ്പെടെണ്ടതുണ്ട്. ഇക്കാലയളവില്‍ ഓരോ പൌരന്റെയും കടമകള്‍ അവനെ ബോധ്യപ്പെടുത്തി , ക്രിയാത്മകമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ കെല്പുള്ള  രാഷ്ട്രീയ ഇച്ശാശക്തി ഉയിര്‍ത്തെഴുന്നേല്‍ക്കെണ്ടിയിരിക്കുന്നു.

പുര കത്തുമ്പോള്‍ വാഴ  വെട്ടുന്നതല്ല രാഷ്ട്ര ധര്‍മ്മം എന്നു ഇന്ത്യയിലെ ഓരോ രാഷ്ട്രീയ പ്രവര്‍ത്തകനും മാധ്യമ സുഹൃത്തുക്കളും തുടങ്ങി  നാമോരുത്തരും മനസിലാക്കിയാല്‍ നന്ന്.  പരസ്പരം പഴി ചാരാതെ ഒത്തൊരുമയോടെ നീങ്ങിയാല്‍ ഇന്ത്യ മഹാരാജ്യത്തിന്റെ സുവര്‍ണ്ണ ഏടുകളില്‍ രേഖപ്പെടുത്തിയേക്കാവുന്ന  ഒരു കാലഘട്ടത്തിലൂടെയാണ്  നാം സഞ്ചരിക്കുന്നത് എന്ന ബോധം  ഓരോ ഭാരതീയനിലുമുണ്ടാകണം.

sanu india news

3 Responses to ഇന്ത്യ ഇനി ചെയ്യേണ്ടത് ?

 1. Nazim Reply

  August 29, 2013 at 3:51 PM

  “” പുര കത്തുമ്പോള്‍ വാഴ വെട്ടുന്നതല്ല രാഷ്ട്ര ധര്‍മ്മം എന്നു ഇന്ത്യയിലെ ഓരോ രാഷ്ട്രീയ പ്രവര്‍ത്തകനും മാധ്യമ സുഹൃത്തുക്കളും തുടങ്ങി നാമോരുത്തരും മനസിലാക്കിയാല്‍ നന്ന് “” //////////////// ഈ വാക്കുകൾക്കു ഓരോ രാഷ്ട്രീയക്കാരും മാധ്യമ പ്രവര്ത്തകരും നാമോരോരുത്തരും വില കല്പ്പിക്കുക//// ” ഇന്ത്യ ” എന്ന വികാരം നില നിർത്തി ഇപ്പൊഴുള്ള സർക്കാരിനെ പൂർണ്ണമായും ഈ പ്രതിസന്ധിയിൽ നിന്നും കര കയറാൻ ആവുന്ന സഹായങ്ങളും ഉപദേശങ്ങളും നല്കുക…ഒരു പ്രവാസി എന്ന നിലക്ക് ഇപ്പോൾ കൂടുതൽ നോട്ടുകൾ നാട്ടിൽ കുടുംബത്തിന്റെ കയ്യിൽ എത്തിക്കാൻ പറ്റുന്ന അവസ്സരം ആണെങ്കിലും ഈ നില തുടരാൻ ഞാൻ ആഗ്രഹിക്കുന്നില്ല …ജയ്‌ ഹിന്ദ്‌ .

 2. Nazim M Reply

  August 29, 2013 at 6:38 PM

  • India News Reply

   August 30, 2013 at 5:47 AM

   പ്രിയ നാസിം, താങ്കളുടെ അഭിപ്രായം പ്രത്യാക അഭിനന്ദനം അര്‍ഹിക്കുന്നു. ഇന്ത്യ ന്യൂസ്‌ ടീം.

Leave a Reply