jio horizontal
728-pixel-x-90
<< >>

ഇന്ത്യൻ വിദ്യാർത്ഥിനിക്ക് രണ്ടേകാല്‍ ലക്ഷം ഡോളർ നഷ്ടപരിഹാരം അമേരിക്ക നൽകും

ന്യൂയോര്‍ക്ക്:മാനനഷ്ടക്കേസില്‍ ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കിടക്കേണ്ടി വന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക് ന്യൂയോര്‍ക്ക് നഗരം നഷ്ടപരിഹാരം നല്‍കാന്‍ സമ്മതിച്ചു.ഇന്ത്യന്‍ നയതന്ത്രജ്ഞന്റെ മകള്‍ കൂടിയായ കൃതിക ബിശ്വാസിന് 225,000 ഡോളറാണ് നഷ്ടപരിഹാരം നല്‍കുക.

ക്വീന്‍സ് ജോണ്‍ ബ്രൗണ്‍ ഹൈസ്‌കൂളിലെ അധ്യാപികയ്ക്ക് ഭീഷണിയും അശ്ലീലവും കലര്‍ന്ന സന്ദേശം അയച്ചെന്ന കേസില്‍ 2011 ഫെബ്രവരിയിലാണ് കൃതികയെ ന്യൂയോര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തത്.സംഭവത്തെ തുടര്‍ന്ന് സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥിനിക്ക് ഒരു ദിവസം ജയിലില്‍ കഴിയേണ്ടതായും വന്നു.പിന്നീട് കൃതിക കുറ്റക്കാരി അല്ലെന്ന് തെളിഞ്ഞെങ്കിലും യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടെത്തുകയോ മറ്റ് നടപടി സ്വീകരിക്കുകയോ ചെയ്തിരുന്നില്ല.തെറ്റായ പരാതിയില്‍ തനിക്ക് ജയില്‍വാസവും മാനഹാനിയുമുണ്ടായതായി കാണിച്ച് കൃതിക നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു.

കേസ് ഒത്തുതീര്‍പ്പാകുന്നതൊടെ ന്യൂയോര്‍ക്ക് നഗരത്തിനെതിരെയുള്ള പരാതികള്‍ പിന്‍വലിക്കാനാണ് ഇപ്പോള്‍ ഇന്ത്യയിലുള്ള കൃതിക ബിശ്വാസിന്റെ തീരുമാനം.

INDIANEWS24 NEWYORK

Leave a Reply