jio 800x100
jio 800x100
728-pixel-x-90
<< >>

ഇന്ത്യൻ വംശജ വൈറ്റ് ഹൌസിലേക്ക്,ജയം ഉറപ്പിച്ച് ജോ ബൈഡനും കമല ഹാരിസും

വാഷിങ്‌ടൺ:അനിശ്ചിതത്ത്വം മാറി മറിഞ്ഞ അമേരിക്കൻ തെരഞ്ഞെടുപ്പിൽ ജോ ബൈഡനും കമല ഹാരിസും വൈറ്റ്‌ഹൗസിലേക്കെന്ന്‌ ഏറെക്കുറെ ഉറപ്പായി.ബുധനാഴ്‌ച രാത്രിവരെ ജോർജിയയിൽ അരലക്ഷം വോട്ടിനും പെനസിൽവേനിയയിൽ 70000 വോട്ടിനും പിന്നിലായിരുന്നു ബൈഡൻ. രാജ്യത്താകെ 7.35 കോടിയിലധികം ജനകീയ വോട്ട്‌ ഇതുവരെ ബൈഡന്‌ ലഭിച്ചിട്ടുണ്ട്‌. ട്രംപിന്‌ 6.96 കോടി.ഇതുവരെ ഒരു പ്രസിഡന്റ് സ്‌ഥാനാർത്ഥിക്കും നേടാനാകാത്ത വോട്ടുകളാണ് ട്രംപും ബൈഡനും നേടിയത്.

പക്ഷെ സെനറ്റിലും പ്രതിനിധിസഭയിലും ഒരു കക്ഷിക്കും ഭൂരിപക്ഷം ആയിട്ടില്ല.ജോർജിയ, പെൻസിൽവേനിയ എന്നീ സംസ്ഥാനങ്ങളും ഡെമോക്രാറ്റിക്‌ പക്ഷത്തേക്ക്‌ മാറി മറിഞ്ഞതോടെയാണ് ബൈഡന്റെയും കമലയുടെയും വിജയം ഉറപ്പിക്കുന്നത്.വോട്ടെണ്ണൽ അവസാനഘട്ടത്തിലായ ഇരുസംസ്ഥാനത്തും പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിനുണ്ടായിരുന്ന ലീഡ്‌ മറികടന്ന്‌ ബൈഡൻ മുന്നിലെത്തി. ഈ സംസ്ഥാനങ്ങളിലും നേരത്തേ തന്നെ മുന്നിലുള്ള നെവാഡയിലും വിജയം ഉറപ്പിക്കാനായാൽ ബൈഡന്‌ 300ന്‌ മേൽ ഇലക്‌ടറൽ വോട്ട്‌ ലഭിക്കും. അമേരിക്കൻ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന 538 അംഗ ഇലക്‌ടറൽ കോളേജിൽ 270 വോട്ടാണ്‌ വിജയത്തിന്‌ ആവശ്യം.

അതെ സമയം  വിജയം ബൈഡനു ഉറപ്പിക്കാവില്ലെന്നാണ് ട്രംപ് ഇപ്പോഴും അവകാശപ്പെടുന്നത്.ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്ന നിലപാടിൽ റിപ്പബ്ലിക്കന്മാർ നാല്‌ സംസ്ഥാനങ്ങളിൽ കോടതിയെ സമീപിച്ചു. വിസ്‌കോൺസിനിൽ വീണ്ടും വോട്ടെണ്ണണം എന്നും റിപ്പബ്ലിക്കന്മാർ ആവശ്യപ്പെട്ടു. നിയമപരമായ വോട്ടുകൾമാത്രം എണ്ണിയാൽ താൻ വിജയിക്കുമെന്ന്‌ ട്രംപ്‌ വൈറ്റ്‌ഹൗസിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ക്രമക്കേടിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും പ്രഖ്യാപിച്ചു. പിന്നാലെ ഡെലവേറിൽ സംസാരിച്ച ബൈഡൻ, ട്രംപ്‌ വോട്ടെണ്ണൽ തടയാൻ കോടതിയിലേക്ക്‌ പോവുകയാണെന്നും ചരിത്രത്തിലെ ഏറ്റവും വലിയ  തെരഞ്ഞെടുപ്പ്‌ സംരക്ഷണ യത്നത്തിന്‌ സഹായിക്കണമെന്നും ജനങ്ങളോട്‌ അഭ്യർഥിച്ചു.

ദീർഘകാലമായി റിപ്പബ്ലിക്കന്മാർക്കൊപ്പം നിന്നിട്ടുള്ള ജോർജിയയും കഴിഞ്ഞ തവണ ട്രംപ്‌ വൻഭൂരിപക്ഷത്തിന്‌ ജയിച്ച പെൻസിൽവേനിയയും പിടിച്ചാൽ ഡെമോക്രാറ്റുകൾക്ക്‌ അത്‌ വൻ നേട്ടമാകും. ഇരു സംസ്ഥാനങ്ങളിലുംകൂടി 36 ഇലക്‌ടറൽ വോട്ടുണ്ട്‌.വ്യാഴാഴ്‌ചയോടെ ബൈഡൻ ഉറപ്പിച്ച 264 അംഗങ്ങൾക്ക്‌ പുറമേ നെവാഡയിലെ ആറുപേർ കൂടിയായാൽ പ്രസിഡന്റാകാൻ ആവശ്യമായ 270 ആകും. 99 ശതമാനം വോട്ട്‌ എണ്ണിക്കഴിഞ്ഞ ജോർജിയയിൽ ആയിരത്തിലധികവും 98 ശതമാനം എണ്ണിയ പെൻസിൽവേനിയയിൽ 5000ലധികവും വോട്ടിനാണ്‌ ബൈഡന്റെ മുന്നേറ്റം.

പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന്‌ ആരോപിച്ച്‌ ട്രംപ്‌ അനുകൂലികൾ മിഷിഗണിലും ജോർജിയയിലും നൽകിയ ഹർജികൾ വ്യക്തമായ തെളിവില്ലെന്നു കണ്ട്‌ കോടതികൾ തള്ളി. മിഷിഗണിൽ പോസ്‌റ്റൽ ബാലറ്റുകൾ എണ്ണുന്നത്‌ നിർത്തണമെന്ന്‌ ആവശ്യപ്പെട്ടും ജോർജിയയിൽ കൃത്രിമ ബാലറ്റുകൾ എണ്ണുന്നെന്ന്‌ ആരോപിച്ചുമാണ്‌ ട്രംപ്‌ അനുകൂലികൾ കോടതിയെ സമീപിച്ചത്‌.പ്രാദേശിക വോട്ടെണ്ണൽ നടപടികളിൽ മിഷിഗൺ സ്റ്റേറ്റ് സെക്രട്ടറിക്ക് പങ്കില്ലെന്ന് മിഷിഗൺ ജഡ്‌ജി സിന്ത്യ സ്റ്റീഫൻ പറഞ്ഞു. ഹർജിയിൽ പറയുന്ന കാര്യങ്ങൾ തള്ളുന്നതായി ജോർജിയ ജഡ്‌ജി ജെയിംസ്‌ എഫ്‌ ബാസ്‌ പറഞ്ഞു. അതേസമയം, പെൻസിൽവേനിയയിലും നെവാഡയിലും ട്രംപ്‌ അനുകൂലികൾ സമാനമായ ആവശ്യം ഉന്നയിച്ച്‌ കോടതികളെ സമീപിച്ചിട്ടുണ്ട്‌. വീണ്ടും വോട്ടെണ്ണണമെന്ന്‌ ആവശ്യപ്പെട്ട്‌ വിസ്‌കോൻസിനിലും ഹർജി നൽകി‌.

തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നിട്ടില്ലെന്നാണ്‌ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരും നിയമവിദഗ്‌ധരും പറയുന്നത്‌. കോവിഡ്‌ കാരണം മുൻവർഷങ്ങളെ അപേക്ഷിച്ച്‌ തപാൽ ബാലറ്റ്‌ വളരെ കൂടിയതിനാൽ വോട്ടെണ്ണലിന്‌ കൂടുതൽ സമയം എടുക്കുന്നുണ്ട്‌.ഇതിനിടെ ജോ ബൈഡൻ വാർത്താസമ്മേളനം നടത്തുകയും യു എസ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വോട്ടുകൾ നേടി താനും കമല ഹാരിസും വൈറ്റ് ഹൌസിൽ സ്‌ഥാനമേൽക്കുമെന്നും ബൈഡൻ അവകാശപ്പെട്ടു.

INDIANEWS24 US DESK

Leave a Reply