728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ത്യൻ ഫെസ്റ്റ് ഷാർജയിൽ സമാപിച്ചു

ഷാർജ: നാലു ദിവസം നീണ്ടുനിന്ന ഇന്ത്യൻ ഫെസ്റ്റിന് ഷാർജയിൽ കൊടിയിറങ്ങി. സംഗീതം, നൃത്തം, ഭക്ഷണം എന്നിവയും വിനോദ പരിപാടികളും ഇതോടനുബന്ധിച്ച് അരങ്ങേറി.

വിദേശികളടക്കം നൂറുകണക്കിന് ആളുകൾ ചടങ്ങിൽ പങ്കെടുത്തു.നാടൻ പാട്ടുകൾ, നൃത്തങ്ങൾ, ശാസ്ത്രീയ സംഗീതം, സാംസ്കാരിക പ്രദർശനം, പരമ്പരാഗത ഭക്ഷണം തുടങ്ങിയവയുണ്ടായിരുന്നു.ഇന്ത്യൻ നൃത്തം സീനിയർ വിഭാഗം മത്സരത്തിൽ സോംന ടീം ഒന്നാം സ്ഥാനം നേടി. അർചിത ഗോപൻ ആണ് രണ്ടാം സ്ഥാനം.ജൂനിയർ വിഭാഗത്തിൽ ആര്യ അനിൽകുമാർ, ചൈതന്യ വിവേക് എന്നിവരുടെ ടീമുകൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി.

INDIANEWS24.COM Gulf Desk

Leave a Reply