728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് നികുതി ഉയർത്തിയ യുഎസ് നടപടിക്കു ശക്തമായ മറുനീക്കവുമായി ഇന്ത്യ

ന്യൂഡൽഹി:യു സിന് ഇന്ത്യയുടെ തിരിച്ചടി.ഇന്ത്യൻ ഉൽപന്നങ്ങൾക്ക് നികുതി ഉയർത്തിയ യുഎസ് നടപടിക്കു മറുപടിയായി, യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന 29 ഇനം ഉൽപന്നങ്ങൾക്ക് ഇന്ത്യ അധിക ഇറക്കുമതിത്തീരുവ ചുമത്തും. ഇന്ത്യയിൽനിന്നുള്ള വിവിധ ഉൽപന്നങ്ങൾക്ക് യുഎസിൽ നികുതി ഒഴിവ് നൽകിയിരുന്ന ‘പ്രത്യേക പരിഗണനാ രീതി’ കഴിഞ്ഞയാഴ്ച ട്രംപ് ഭരണകൂടം  എടുത്തുകളഞ്ഞിരുന്നു.

ഇതിനു മറുപടിയായാണ് ഇന്ത്യ യുഎസിൽനിന്നുള്ള ബദാം, ആപ്പിൾ അടക്കമുള്ള ഉൽപന്നങ്ങൾക്കു നികുതി ഉയർത്താൻ ഒരു വർഷം മുൻപ് എടുത്തിരുന്ന തീരുമാനം ഇപ്പോൾ നടപ്പാക്കുന്നത്.2018 ല്‍ ഇന്ത്യയിൽനിന്നുള്ള സ്റ്റീലിനും അലുമിനിയത്തിനും യുഎസ് ഇറക്കുമതിത്തീരുവ ഉയർത്തിയതിനെത്തുടർനാണ് ഇരുപത്തിയൊന്‍പതിനം അമേരിക്കൻ ഉൽപന്നങ്ങൾക്കു നികുതി ഉയർത്താൻ ഇന്ത്യ തീരുമാനിച്ചത്.ഇതുവഴി ഒരു വർഷം 21.7 കോടി ഡോളർ അധിക നികുതി വരുമാനം ഇന്ത്യയ്ക്കു കിട്ടും.എന്നാൽ കഴിഞ്ഞ ജൂണിലെടുത്ത ആ തീരുമാനം ഇതുവരെയും നടപ്പാക്കിയിരുന്നില്ല; ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാനായിരുന്നു ശ്രമം. തീരുമാനം 2019 ജൂണ്‍ 16 വരെ മരവിപ്പിച്ചിരിക്കുകയായിരുന്നു. അതു നീക്കുന്നതോടെ വരുന്ന തിങ്കളാഴ്ച മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിലാകുമെന്നാണു സൂചന. ഇന്ത്യയ്ക്ക് 22 കോടി ഡോളർ കൂടുതൽ കിട്ടും യുഎസ് ഇങ്ങനെ  വീണ്ടും കൂടുതൽ ഇന്ത്യൻ ഉൽപന്നങ്ങൾക്കു നികുതി ചുമത്തിയ സാഹചര്യത്തിൽ ഇന്ത്യ ആ പാത പിന്തുടരുകയാണ്.

വാൽനട്ടിന് 30% ആയിരുന്ന ഇറക്കുമതി നികുതി 120% ആകും. കടല തുടങ്ങിയ ചില പരിപ്പിനങ്ങൾക്ക് 30% ആയിരുന്നത് 70% ആകും. .രാസവസ്തുക്കൾ, സ്റ്റീൽ ഉൽപന്നങ്ങൾ, നട്ട്, ബോൾട്ട്, പൈപ്പ് ഫിറ്റിങ്സ് തുടങ്ങിയവയൊക്കെ നികുതി ഉയരുന്നവയുടെ പട്ടികയിലുണ്ട്. യുഎസിൽനിന്ന് ഏറ്റവുമധികം ബദാം വാങ്ങുന്നത് ഇന്ത്യയാണ്.ആപ്പിൾ വാങ്ങുന്നതിൽ രണ്ടാം സ്ഥാനവും. ഇവയ്ക്കൊക്കെ ഇവിടെ വില ഉയരാൻ വഴിയൊരുങ്ങുകയാണ്.യു എസ് എന്ത് മറുപടിയാണ് ഇന്ത്യയുടെ മറുനീക്കത്തിനു നല്‍കുവാന്‍ പോകുന്നത് എന്ന്‍ കാത്തിരിക്കുകയാണ് ആഗോള വിപണി.ഒരു പക്ഷെ ഇന്ത്യയുമായി സമവായത്തിന് യു എസ് ശ്രമിച്ചേക്കും എന്ന്‍ സൂചനയുണ്ട്.

INDIANEWS24 GLOBAL DESK

 

Leave a Reply