ന്യൂഡല്‍ഹി:ഇന്ത്യാ-പാക് നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി വീണ്ടും ഭീകരാക്രമണം.ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രം പുരോഗമിച്ചുകൊണ്ടിരിക്കെ തിങ്കളാഴ്ച്ച പഞ്ചാബിലെ അതിര്‍ത്തി പ്രദേശത്തുണ്ടായ ഭീകരാക്രമണം വരും ദിവസങ്ങളില്‍ കൂടുതല്‍ കലുഷിതമാക്കിയേക്കും.പുലര്‍ച്ചെ അഞ്ചിന് തുടങ്ങിയ ആക്രമണത്തിന് സൈന്യം ഇടപെട്ട് അറുതി വരുത്തെയങ്കിലും ഇത് സംബന്ധിച്ച് തിങ്കളാഴ്ച്ച വൈകിട്ട് വരെ രാഷ്ട്ര നേതാക്കളില്‍ നിന്നും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
പഞ്ചാബില്‍ പാക് അതിര്‍ത്തിയിലൂടെ നുഴഞ്ഞു കയറിയ നാല് ഭീകരര്‍ ആദ്യം ഒരു കാര്‍ കവര്‍ന്നു.തുടര്‍ന്ന് ഗുര്‍ദാസ്പൂരിലേക്ക് പാഞ്ഞ ഭീകരര്‍ ഒരു ബസ്സിന് നേരെ നിറയൊഴിച്ചു.നാല് ബസ് യാത്രക്കാര്‍ക്ക് പരിക്കേറ്റു.ഇവിടെ നിന്നും ദിനനഗറിലേക്കെത്തി.അവിടെ ആദ്യം ഒരു ആരോഗ്യകേന്ദ്രത്തിലേക്ക് വെടിവെച്ചു.തുടര്‍ന്ന് പോലീസ് ക്വാര്‍ട്ടേഴ്സിലേക്ക് ഗ്രനേഡെറിഞ്ഞു. ആറുപേര്‍ക്ക് പരിക്കേറ്റു.പിന്നീടാണ് പോലീസ് സ്റ്റേഷന് നേരെ ആക്രമണമുണ്ടായത്.ആദ്യം പതറിയെങ്കിലും പോലീസുകാര്‍ തിരിച്ചടിച്ചു.ഭീകരാക്രമണത്തില്‍ മൂന്നു പോലീസുകാരും മൂന്ന് നാട്ടുകാരുമാണ് കൊല്ലപ്പെട്ട ഇന്ത്യക്കാര്‍.
INDIANEWS24.COM NEWDELHI