ന്യൂഡല്‍ഹി:ലോക ക്രിക്കറ്റില്‍ അത്യധികം അവേശം ജനിപ്പിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന് മത്സരങ്ങള്‍ക്ക് വീണ്ടും അരങ്ങൊരുങ്ങുകയാണ്.ഇന്ത്യാ-പാക് ക്രിക്കറ്റ് പരമ്പരയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി.പാക് ക്രിക്കറ്റ് ബോര് ചെയര്മാന് ഷെഹരിയാര്‍ ഖാന് കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റ്ലിയുമായി നടത്തിയ കൂടിക്കാഴ്ച്ചയെ തുടര്‍ന്നാണ് അനുമതി.
പരമ്പര നടത്തുന്നതിനായി പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡും ബി സി സി ഐയും നേരത്തെ ധാരണയിലെത്തിയതാണ്.പാക്കിസ്ഥാനാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര തുടങ്ങുന്നതിനായി താല്പര്യം അറിയിച്ചത്.2022 വരെ അഞ്ചോളം പരമ്പരകള്‍ കളിക്കുന്നതിനാണ് തീരുമാനം. ഇതു സംബന്ധിച്ച് ഉഭയകക്ഷി ധാരണാപത്രം (എംഒയു) ഒപ്പിടുകയും ചെയ്തു.
2008ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷമാണ് അനിശ്ചിത കാലത്തേക്ക് ഇന്ത്യ-പാക്കിസ്ഥാന് ക്രിക്കറ്റ് പരമ്പരകള്‍ നിര്‍ത്തിവച്ചത്.ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പാക്ക് താരങ്ങളുടെ സാന്നിധ്യം ഇല്ലാതായതും ഇതിനു ശേഷമാണ്.
INDIANEWS24.COM Sports Desk