728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ത്യാ ന്യൂസ്‌ 24 പുതിയ രൂപത്തില്‍

ഇന്ത്യാ ന്യൂസ്‌ 24 ഇന്നു മുതല്‍ ഏറെ ആകര്‍ഷകമായ പുതിയ രൂപത്തിലും ഭാവത്തിലും നിങ്ങളുടെ മുന്നില്‍ എത്തുന്നു. കൂടുതല്‍ വാര്‍ത്തകളും മറ്റ് വിഭവങ്ങളും വായനക്കാര്‍ക്ക്‌ എത്തിക്കാന്‍ ഉതകുന്ന വിധത്തിലാണ് രൂപമാറ്റം. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ഞങ്ങളുടെ  എളിയ വാര്‍ത്താ സംരംഭത്തെ നെഞ്ചേറ്റു വാങ്ങിയ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള വായനക്കാര്‍ ഈ മാറ്റത്തെ സന്തോഷപൂര്‍വ്വം വരവേല്‍ക്കുമെന്നാണ് പ്രതീക്ഷ.

കേവലം 5 മാസം കൊണ്ട് 6 ലക്ഷം സന്ദര്‍ശകരാണ്‌ www.indianews24.com നു ലഭിച്ചത്. ഇന്ത്യാ ന്യൂസ്‌ 24 സന്ദര്‍ശിക്കുകയും പ്രതികരണങ്ങള്‍ അറിയിക്കുകയും ഫേസ്ബുക്കിലൂടെയും ഇതര മാധ്യമങ്ങളിലൂടെയും ഇന്ത്യാ ന്യൂസ്‌ 24ന്‍റെ വാര്‍ത്തകള്‍ മറ്റു വായനക്കാരിലേക്ക് എത്തിക്കുകയും ചെയ്ത ഓരോ വ്യക്തിയ്ക്കും ഈ അവസരത്തില്‍ ഹൃദയം നിറഞ്ഞ നന്ദി. കുറവുകള്‍ ചൂണ്ടിക്കാണിച്ചു തന്നവരോടും മെച്ചപ്പെടാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയവരോടും ഞങ്ങള്‍  എന്നും കടപ്പെട്ടിരിക്കുന്നു. തുടര്‍ന്നും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുമല്ലോ.ഏവരുടെയും സഹായസഹകരണങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

ഇന്ത്യാ ന്യൂസ്‌ 24 ഇതുവരെ സ്വന്തം ലേഖകരുടെ വാര്‍ത്തകളാണ് പ്രസിദ്ധീകരിച്ചിരുന്നത്. പക്ഷെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പല വായനക്കാരും ഇന്ത്യാ ന്യൂസ്‌ 24 ലേക്ക് വാര്‍ത്തകള്‍ അയച്ചു തരുന്നതിനു സന്നദ്ധതയും താല്‍പര്യവും പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്തരത്തില്‍ സന്നദ്ധത പ്രകടിപ്പിച്ച CITIZEN JOURNALISTS നെ സഹര്‍ഷം സ്വാഗതം ചെയ്യുകയാണ്. പരിഷ്കരിക്കപ്പെട്ട സൈറ്റില്‍ വായനക്കാര്‍ക്ക് വാര്‍ത്തകള്‍ അയച്ചു തരുന്നതിനുള്ള സൗകര്യം  ഉണ്ട്. നിങ്ങളുടെ ഇമെയില്‍ വിലാസത്തില്‍ നിന്ന് വാര്‍ത്തകളും ചിത്രങ്ങളും മലയാളത്തിലോ ഇംഗ്ലീഷിലോ അയയ്ക്കാം. സ്വന്തം വിലാസവും ( വിദേശത്തുള്ളവര്‍ തങ്ങളുടെ ഇന്ത്യയിലെ സ്ഥിര വിലാസം കൂടി എഴുതാന്‍ മറക്കരുത്) ബന്ധപ്പെടാനുള്ള മൊബൈല്‍ഫോണ്‍ നമ്പരും ലാന്‍ഡ്‌ ഫോണ്‍ നമ്പരും ഉള്‍പ്പെടെ ഇന്ത്യാ ന്യൂസ്‌ 24.കോം എഡിറ്റര്‍ക്കാണ് ഇമെയില്‍ അയയ്ക്കേണ്ടത്. ഇമെയില്‍ അയയ്ക്കേണ്ട വിലാസം indianewsinfo@gmail.com.

സാഹിത്യത്തിന് പ്രത്യേക പേജ് പുതിയ രൂപസംവിധാനത്തില്‍ ഉണ്ട്. കഥകള്‍, കവിതകള്‍ എന്നിവയും വായനക്കാര്‍ക്ക്‌ മേല്‍പറഞ്ഞ ഇമെയില്‍ വിലാസത്തില്‍ അയയ്ക്കാവുന്നതാണ്.

ഏവര്‍ക്കും ഇന്ത്യാ ന്യൂസ്‌ 24 ടീം ഒരിക്കല്‍ കൂടി നന്ദി രേഖപ്പെടുത്തുന്നു.

 

TEAM INDIANEWS24.COM

indianews master head final 30 january 2014

logiindianews24

Leave a Reply