728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ത്യയ്ക്ക് 11 പൊന്നടക്കം 57 മെഡലുകള്‍

ഇഞ്ചിയോണ്‍:തെക്കന്‍ കൊറിയയിലെ ഇഞ്ചിയോണില്‍ അരങ്ങേറിയ പതിനേഴാം ഏഷ്യന്‍ ഗെയിംസിന് നാളെ അവസാനമാകും.ഇന്ന് രണ്ട് സ്വര്‍ണവും ഒരു വെള്ളിയും നേടിയതോടെ ഇന്ത്യയുടെ റാങ്ക് ഗെയിംസില്‍ ആറാമതായി ഉയര്‍ന്നു.ഇതോടെ 11 സ്വര്‍ണവും ഒമ്പത് വെള്ളിയും 37 വെങ്കലവുമായി ഗെയിംസിലെ ഇന്ത്യയുടെ മെഡല്‍ നേട്ടം 57 ആയി.

രാവിലെ തന്നെ പുരുഷ വനിതാ കബഡി ടീമുകള്‍ സ്വര്‍ണം നേടിയപ്പോള്‍ ഹാമര്‍ ത്രോയില്‍ വെങ്കല നേട്ടം കൈവരിച്ച മഞ്ജു ബാല വെള്ളി നേട്ടത്തിലേക്ക് ഉയരുകയായിരുന്നു.ഈ ഇനത്തില്‍ സ്വര്‍ണം നേടിയ ചൈനയുടെ ഷാങ് വെയ്‌സ്യു ഉത്തേജക മരുന്ന് പരിശോധനയെ തുടര്‍ന്ന് അയോഗ്യയാക്കപ്പെട്ടതോടെയാണ് ആദ്യം വെങ്കലം നേടിയ ഇന്ത്യന്‍ താരത്തിന്റെ നേട്ടം വെള്ളിയായി മാറിയത്.മത്സരത്തില്‍ രണ്ടാം സ്ഥാനക്കാരിയായിരുന്ന ചൈനയുടെ തന്നെ വാങ് ഷെങ്ങ് സുവര്‍ണ നേട്ടത്തിലേക്കും ഉയര്‍ന്നു.ആദ്യം നാലാം സ്ഥാനം കൈവരിച്ച ജപ്പാന്റെ മസുമി അയ വെങ്കല ജേതാവുമായി.

ഏഷ്യന്‍ ഗെയിംസ് വോളിബോളില്‍ ഇന്ത്യന്‍ പുരുഷന്മാര്‍ അഞ്ചാം സ്ഥാനം നേടി. അഞ്ച്, ആറ് സ്ഥാനക്കാരെ കണ്ടെത്താനായി നടന്ന വാശിയേറിയ മത്സരത്തില്‍ ഖത്തറിനെയാണ് ഇന്ത്യ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയത്.

INDIANEWS24.COM SPORTS DESK

Leave a Reply