jio 800x100
jio 800x100
728-pixel-x-90
<< >>

ഇന്ത്യയ്ക്ക് സമഗ്ര വിജയം,ദക്ഷിണാഫ്രിക്കയ്ക്ക് പിന്നാലെ ഓസ്ട്രേലിയയെയും തകര്‍ത്തു

ഓവല്‍: ലോകകപ്പില്‍  ഇന്ത്യയ്ക്ക് സമഗ്ര വിജയം,ദക്ഷിണാഫ്രിക്കയ്ക്ക് പിന്നാലെ ഓസ്ട്രേലിയയെയും ഇന്ത്യ മുപ്പത്തിയാറ് റണ്‍സിനു  തകര്‍ത്തു.ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ നാല് വിക്കറ്റിന് 352 റണ്‍സെടുത്തു. ശിഖര്‍ ധവാന്‍റെ ഉജ്ജ്വല സെഞ്ച്വറി (117),വിരാട്കോലി(82), രോഹിത്(57), പാണ്ഡ്യ(48), ധോണി(27) എന്നിങ്ങനെയായിരുന്നു സ്‌കോര്‍.രോഹിതിനെ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയുടെ കൈകളിലെത്തിച്ച് കോള്‍ട്ടര്‍ നൈലാണ് 127 റണ്‍സ് കൂട്ടുകെട്ട് പൊളിച്ചത്.ധവാന്‍ 95 പന്തില്‍ 17-ാം ഏകദിന സെഞ്ചുറിയിലെത്തി. 36-ാം ഓവറില്‍ ധവാനെ സ്റ്റാര്‍ക്ക് പുറത്താക്കി. പിന്നാലെ കോലിക്കൊപ്പം ഹാര്‍ദിക് വെടിക്കെട്ട് പ്രകടനം കാഴ്ച വെച്ചു. 46-ാം ഓവറില്‍ പുറത്താകുമ്പോള്‍ 27 പന്തില്‍ 48 റണ്‍സെടുത്തിരുന്നു ഹാര്‍ദിക്. 14 പന്തില്‍ 27 റണ്‍സെടുത്ത ധോണിയും ലോകേഷ് രാഹുലും(മൂന്ന് പന്തില്‍ 11) ഇന്ത്യയെ 350 കടത്തുന്നതില്‍ നിര്‍ണായകമായ സംഭാവന നല്‍കി.

ഇന്ത്യയുടെ 352 റണ്‍സ് പിന്തുടരുന്ന ഓസ്‌ട്രേലിയക്ക് അമ്പതു ഓവറില്‍ എല്ലാ പേരെയും നഷ്ടപ്പെട്ടു 316 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിംഗില്‍ വാര്‍ണറും ഫിഞ്ചും സാവധാനമാണ് തുടങ്ങിയത്. ഒന്നാം വിക്കറ്റില്‍ 13.1 ഓവറില്‍ നേടാനായത് 61 റണ്‍സ്. ഫിഞ്ചിനെ(36) കേദാറിന്‍റെ ത്രോയില്‍ ഹാര്‍ദിക് റണ്‍ഔട്ടാക്കി. 56 റണ്‍സെടുത്ത വാര്‍ണറെ 25-ാം ഓവറില്‍ ചഹാല്‍ ഭുവിയുടെ കൈകളിലെത്തിച്ചു. സ്‌മിത്തിനൊപ്പം കൂട്ടുകെട്ടുണ്ടാക്കിയ ഖവാജയെ 37-ാം ഓവറില്‍ ബുമ്ര ബൗള്‍ഡാക്കിയതോടെ വീണ്ടും ട്വിസ്റ്റ്. 37 ഓവറില്‍ മൂന്ന് വിക്കറ്റിന് 202 റണ്‍സെന്ന നിലയിലായിരുന്ന ഓസ്‌ട്രേലിയയെ തകര്‍ത്തതു ഭുവനേശ്വര്‍ കുമാറിന്റെ ഒരോവറിലെ രണ്ടു വിക്കറ്റ് നേട്ടമാണ്.40-ാം ഓവര്‍ എറിയാനെത്തിയ ഭുവിയാണ് കളിയുടെ ഗതി മാറ്റിയത്. നാലാം പന്തില്‍ സ്‌മിത്ത്(69) എല്‍ബിയില്‍ കുടുങ്ങി. അവസാന പന്തില്‍ സ്റ്റോയിനിസ് അക്കൗണ്ട് തുറക്കാതെ ബൗള്‍ഡ്. ചാഹലിന്‍റെ തൊട്ടടുത്ത ഓവറിലെ നാലാം പന്തില്‍ മാക്‌സ്‌വെല്‍(28) ജഡേജയുടെ പറക്കും ക്യാച്ചിലും വീണു..പിന്നീട് മാക്സ്വെല്ലും പുറത്തായതോടെ ആസ്ട്രേലിയയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു.ഭുവിയും ബുമ്രയും മൂന്ന് വീതവും ചാഹല്‍ രണ്ട് വിക്കറ്റും നേടി. .

ശിഖര്‍ ധവാനാണ് മാന്‍ ഓഫ് ദി മാച്ച്.

INDIANEWS24 WORLD CUP CRICKET DESK

 

Leave a Reply