728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ത്യയ്ക്ക് ആവേശ “സമനില” : മൂന്നാം ഏകദിനം ടൈയില്‍

raveendra jadejaഓക് ലൻഡ്: മൂന്നാം ഏകദിനത്തിന് അപ്രതീക്ഷിത ക്ലൈമാക്സ്. ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ ഓക്‌ലൻഡിൽ നടന്ന മൂന്നാം ഏകദിനം ആവേശകരമായ സമനിലയിൽ അവസാനിച്ചു. ആള്‍ റൌണ്ടര്‍ രവീന്ദ്ര ജഡേജ പുറത്താകാതെ നേടിയ 66 റൺസാണ് ഇന്ത്യയെ തോൽവിയിൽ നിന്ന് രക്ഷിച്ചത്. 315 റൺസസെന്ന വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവർ കഴിയുമ്പോള്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തിൽ 314 റൺസെടുത്തു തുല്യത പാലിച്ചു.

നേരത്തെ ന്യൂസിലൻഡിനു വേണ്ടി സെഞ്ച്വറി നേടിയ മാർമട്ടിൻ ഗപ്ടിൽ (111)​,​ കെയ്ൻ വില്യംസൺ (65)​ എന്നിവർ മികച്ച കളി പുറത്തെടുത്തു.129 പന്തിൽ 12 ഫോറും രണ്ടു സിക്സറും അടങ്ങുന്നതായിരുന്നു ഗപ്ടിലിന്റെ ഇന്നിംഗ്സ്.

ആൻഡേഴ്സൻ എറിഞ്ഞ അവസാന ഓവറിൽ 18 റൺസായിരുന്നു ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത്. ആദ്യ പന്ത് ജഡേജ അതിർത്തി കടത്തി. രണ്ടാം പന്ത് വൈഡായി. അടുത്ത രണ്ടു പന്തുകളിൽ ജഡേജയ്ക്ക് ഒരു റണ്‍ പോലും നേടാനായില്ല. തൊട്ടടുത്ത പന്തും വൈഡ്. അടുത്ത പന്തുകളിൽ ആദ്യത്തേത് ബൗണ്ടറിയും അതിനടുത്തത് സിക്സറും പറത്തി ജഡേജ. എന്നാൽ അവസാന പന്തിൽ ഒരു റൺ മാത്രമെ ജഡേജയ്ക്ക് നേടാനായുള്ളു. അതോടെ മത്സരം സമനിലയിലായി. ജഡേജ 65 റൺസെടുത്ത് പുറത്താകാതെ നിന്നു.  46 പന്തിൽ എട്ടു ഫോറുകളുടെയും ഒരു സിക്സറിന്റേയും അകമ്പടിയോടെയാണ് 65 റൺസെടുത്തത്. ക്യാപ്ടൻ മഹേന്ദ്രസിംഗ്  ധോണി 50 റൺസെടുത്തു.

രണ്ടു മത്സരങ്ങള്‍ പരാജയപ്പെട്ട ഇന്ത്യ പരമ്പരയില്‍ പിന്നിലാണ്.അവശേഷിക്കുന്ന നാല് മത്സരങ്ങളില്‍ മൂന്നെണ്ണമെങ്കിലും ജയിച്ചാലേ ഇന്ത്യയ്ക്ക് പരമ്പര സമനിലയിലാക്കാന്‍ കഴിയുകയുള്ളൂ.

INDIANEWS24 SPORTS

Leave a Reply