728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ത്യയ്ക്ക് ആദ്യ പരാജയം,ഇംഗ്ലണ്ട് സെമി സാധ്യത നിലനിര്‍ത്തി,പാക്ക്-ലങ്കാ-ബംഗ്ലാ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍

ബർമിങ്ങാം∙ ലോകകപ്പ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരെ 338 റൺസ് വിജയലക്ഷ്യം പിന്തുര്‍ന്ന  ഇന്ത്യയ്ക്ക് 31 റണ്‍സിന്‍റെ തോല്‍വി.കളി അവസാനിക്കുമ്പോള്‍ ഇന്ത്യയ്ക്ക് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍  306 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു.ഇന്ത്യയ്ക്ക് വേണ്ടി രാഹുല്‍ ശര്‍മ്മ സെഞ്ച്വറി നേടി.ഏകദിന സെഞ്ചുറികളുടെ എണ്ണത്തിൽ ‘കാൽസെഞ്ചുറി’ പൂർത്തിയാക്കിയ രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. രോഹിത് 109 പന്തിൽ 102 റൺസെടുത്തു. ഈ ലോകകപ്പിൽ രോഹിത്തിന്റെ മൂന്നാം സെഞ്ചുറിയാണിത്. തുടർച്ചയായ അഞ്ചാം അർധസെഞ്ചുറി കണ്ടെത്തിയ ക്യാപ്റ്റൻ വിരാട് കോലി 76 പന്തിൽ 66 റൺസെടുത്തു. ലോകേഷ് രാഹുൽ (പൂജ്യം),ഋഷഭ് പന്ത് (29 പന്തിൽ 32), ഹാർദിക് പാണ്ഡ്യ (33 പന്തിൽ 45) എന്നിവരാണ് പുറത്തായ മറ്റുള്ളവർ.ധോണി 31 പന്തിൽ 42 റൺസോടെയും കേദാർ ജാദവ് 13 പന്തിൽ 12 റൺസോടെയും പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായിലിയാം പ്ലങ്കറ്റ് 10 ഓവറിൽ 55 റൺസ് വഴങ്ങി മൂന്നും ക്രിസ് വോക്സ് 10 ഓവറിൽ 58 റൺസ് വഴങ്ങി രണ്ടും വിക്കറ്റ് വീഴ്ത്തി.

നേരത്തെ, ടോസ് നേടി ബാറ്റിങ് തിര‍ഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 337  റൺസെടുത്തത്. തകർപ്പൻ സെഞ്ചുറിയുമായി ബർമിങ്ങാമിൽ റൺമഴ പെയ്യിച്ച ജോണി ബെയർസ്റ്റോയുടെ പ്രകടനമാണ് ഇംഗ്ലണ്ടിനെ വിജയതീരത്തെത്തിച്ചത്.തകർപ്പൻ അർധസെഞ്ചുറികളുമായി ഓപ്പണർ ജെയ്സൺ റോയി (57 പന്തിൽ 66), ബെൻ സ്റ്റോക്സ് (54 പന്തിൽ 79) എന്നിവരും കരുത്തു പകര്‍ന്നു.അതെ സമയം ഇന്ത്യൻ ബോളറുടെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടവുമായി മുഹമ്മദ് ഷമിയാണ് ഇന്ത്യൻ ബോളർമാരില്‍ തിളങ്ങിയത്.vrat

ഈ വിജയത്തോടെ ഇംഗ്ലണ്ട് സെമി സാധ്യതകൾ വർധിപ്പിച്ചു.അടുത്ത  മത്സരത്തില്‍  ന്യൂസീലൻഡിനെയും തോൽപ്പിച്ചാൽ ഇംഗ്ലണ്ടിന് സെമിയിൽ സ്ഥാനം ഉറപ്പിക്കാം.അതെ   സമയം ഇംഗ്ലണ്ടിന്റെ വിജയം പാകിസ്താനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും വന്‍ തിരിച്ചടിയായി.അതെ സമയം ഇന്ത്യയുടെ സെമി സാധ്യതകള്‍ക്ക് ഈ തോല്‍വി കാര്യമായ ഭീഷണി ഉയര്‍ത്തുന്നില്ല.രോഹിത് ശര്‍മയും വിരാട് കോലിയും ധോണിയും ഹാര്‍ദ്ദിക്ഹാർദിക് പാണ്ഡ്യയും സൂപ്പര്‍ ഫോമില്‍ തുടരുന്നതും ഇന്ത്യന്‍ ബൌളര്‍മാരുടെ മികച്ച ഫോമും ഇന്ത്യയുടെ സാധ്യതകള്‍ ഉയര്‍ത്തുന്നു.പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ആസ്ത്രേലിയയെ പരാജയപ്പെടുത്തിയ ഏക ടീമും ഇന്ത്യയാണ്.

INDIANEWS24 WORLD CUP CRICKET DESK

 

 

Leave a Reply