728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ത്യയ്ക്ക് ആദ്യ ഏകദിനത്തില്‍ അനായാസ ജയം.കുല്‍ദീപിന്ആറു വിക്കറ്റ്,രോഹിത് ശര്‍മ്മയ്ക്ക് സെഞ്ച്വറി.

നോട്ടിങ്ങാം∙ 10 ഓവറിൽ കേവലം 25 റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റെടുത്ത കുൽദീപ് യാദവി മുന്നിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനു മികച്ച  സ്കോര്‍   കണ്ടെത്താനായില്ല.49.5 ഓവറിൽ 268 റണ്‍സിനു ഇംഗ്ലണ്ടിന്‍റെ  എല്ലാവരും പുറത്തായി.തുടര്‍ന്ന്‍ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ രോഹിത് ശർമ്മയുടെ( 137 റൺസ്,114 പന്ത്) സെഞ്ചുറിയുടെയും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ 75 റൺസിന്റെയും മികവില്‍ ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെ എട്ടു വിക്കറ്റിനു തകർത്തു. പതിനഞ്ചു ഫോറുകളും ആറു സിക്സറുകളും ഉള്‍പ്പെട്ടതായിരുന്നു രോഹിത് ശര്‍മ്മയുടെ 137 റണ്‍സ്. രണ്ടാം വിക്കറ്റിൽ രോഹിത്– കോഹ്‌ലി സഖ്യം 168 റൺസ് ചേർത്തു. ഓപ്പണർശിഖർ ധവാൻ 27 പന്തിൽ 40 റൺസെടുത്തു പുറത്തായി. ബട്‌ലർ (53), ബെൻ സ്റ്റോക്സ് (50) എന്നിവരാണ് ഇംഗ്ലണ്ടിന.പ്രധാന സ്കോറർമാർ.ഏകദേശം പത്തു ഓവറുകള്‍ ശേഷിക്കുമ്പോഴാണ്‌ ഇന്ത്യ വിജയം നേടിയത്. ഈ ജയത്തോടെ മൂന്നു കളികളുടെ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി (1–0). കുൽദീപാണു മാന്‍ ഓഫ് ദി മാച്ച്.  

INDIANEWS SPORTS DESK

 

Leave a Reply