728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ത്യയ്ക്ക് അവിശ്വസനീയ തിരിച്ചുവരവ്‌;ന്യൂസിലാന്‍റ് 105നു പുറത്ത്

ഓക്ക് ലാന്‍റ് : ന്യൂസിലാന്റിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബൌളര്‍മാര്‍ അവിശ്വസനീയ തിരിച്ചുവരവ് സമ്മാനിച്ച്‌.ഒന്നാം ഇന്നിംഗ്സില്‍ 301 റണ്‍സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാമിന്നിങ്ങ്സില്‍ ന്യൂസിലാന്റിനെ കേവലം 105 റണ്‍സിനു പുറത്താക്കിക്കൊണ്ട് തിരിച്ചുവന്നു.ഇഷാന്ത് ശര്‍മ്മ,മുഹമ്മദ് സമി എന്നിവര്‍ 3 വിക്കറ്റ് വീതം നേടി. സഹീര്‍ഖാന്‍ 2 വിക്കറ്റ് നേടി.ishant300200fifernzഇഷാന്ത് ശര്‍മ്മയ്ക്ക് ഇരു ഇന്നിങ്ങ്സുകളിലുമായി 9 വിക്കറ്റുകള്‍ ലഭിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ  മൂന്നാം ദിവസം കളിയവസാനിക്കുമ്പോള്‍ മുരളി വിജയുടെ മാത്രം നഷ്ടത്തില്‍ 87റണ്‍സെടുത്തിട്ടുണ്ട്.ശിഖര്‍ ധവാന്‍ 49റണ്‍സും ചേതേശ്വര്‍ പൂജാര 22റണ്‍സുമെടുത്ത് ക്രീസിലുണ്ട്. ഇനി 9 വിക്കറ്റുകളും രണ്ടു ദിവസത്തെ കളിയും ശേഷിക്കവേ ഇന്ത്യയ്ക്ക് 320 റണ്‍സ് കൂടി നേടേണ്ടതുണ്ട്. ദുഷ്ക്കരമായ ഈ ലക്‌ഷ്യം ഇന്ത്യ മറികടക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകം.തുടര്‍ച്ചയായ പരാജയങ്ങള്‍ നേരിടുന്ന ഇന്ത്യയ്ക്ക് ഈ വിജയം അത്യാവശ്യമാണ്.

INDIANEWS24 SPORTS DESK

Leave a Reply