728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ത്യയെ വീഴ്ത്തി ലങ്കയ്ക്ക് കിരീടം

മിര്‍പൂര്‍: അവസാന അങ്കത്തില്‍ അടവുകള്‍ മറന്നുപോയ ഇന്ത്യയെ 6 വിക്കറ്റിന് തോല്‍പിച്ച് ശ്രീലങ്ക ട്വന്‍റി-ട്വന്‍റി ലോകകപ്പ് സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 130ല്‍ ഒതുക്കിയ ലങ്ക 17.5 ഓവറില്‍ 4 വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. സ്കോര്‍: ഇന്ത്യ 4-130 [20] ; ലങ്ക 4-134 [17.5]
വിക്കറ്റുകള്‍ ബാക്കിയുണ്ടയിട്ടും റണ്‍നിരക്ക് ഉയര്‍ത്താന്‍ കഴിയാതെ പോയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. യുവരാജ് സിംഗ് [21 പന്തില്‍ 11], അജിന്‍ക്യാ രഹാനെ [ 8 പന്തില്‍ 3], മഹേന്ദ്രസിംഗ് ധോണി [ 7 പന്തില്‍ പുറത്താകാതെ 4] എന്നിവര്‍ പാഴാക്കിയ പന്തുകള്‍ക്ക് ഇന്ത്യ കണക്ക് നല്‍കേണ്ടിവന്നു. മറുവശത്ത് ഒറ്റയ്ക്ക് പോരാടിയ വിരാട് കൊഹ്‌ലിയുടെ [58 പന്തില്‍ 77] അര്‍ദ്ധസെഞ്ച്വറി പഴകുകയും ചെയ്തു.
മറുപടിബാറ്റിങ്ങിനിറങ്ങിയ ലങ്കയെ കുമാര്‍ സങ്കക്കാര [35 പന്തില്‍ പുറത്താകാതെ 52] വിജയത്തിലേക്ക് നയിച്ചു.

Leave a Reply