728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ത്യയെ എതിര്‍ക്കാന്‍ പാക്കിസ്ഥാന്‍ ഭീകരരെ ഉപയോഗിക്കുന്നുവെന്ന് പെന്റഗണ്‍

വാഷിംങ്ടണ്‍:തീവ്രവാദത്തിന് സ്വര്‍ഗ്ഗ തുല്യമായ സൗകര്യം ചെയ്തുകൊടുക്കുന്ന ഇടമാണ് പാക്കിസ്ഥാനെന്ന് അമേരിക്കയുടെ പ്രതിരോധ കേന്ദ്രമായ പെന്റഗണ്‍.ഇന്ത്യന്‍ സൈന്യത്തെ എതിര്‍ക്കുന്നതിന് തീവ്രവാദികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ആ രാജ്യം ഉപയോഗിക്കുന്നുവെന്നും യു എസ് കോണ്‍ഗ്രസിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പെന്റഗണ്‍ പറയുന്നു.

കഴിഞ്ഞ ആറ് മാസത്തിനിടെ ആദ്യമായാണ് അഫ്ഗാനിലെ ഭീകര സംഘടനകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് കോണ്‍ഗ്രസില്‍ പെന്റഗണ്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.അഫ്ഗാനില്‍ തീവ്രവാദി സ്വാധീനം കുറഞ്ഞതോടെ പാക്കിസ്ഥാന്‍ മുഖ്യ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമം ശക്തമായി നടന്നുവരികയാണ്.ഇതിനൊപ്പം ഇന്ത്യന്‍ സൈന്യത്തെ എതിര്‍ക്കുകയെന്നതും ഇവരുടെ അജണ്ടയാണെന്നും പെന്റഗണ്‍ പറയുന്നു.ഇതിനെല്ലാം പാക്കിസ്ഥാന്റെ ഭാഗത്തു നിന്നുള്ള നിരുപാധിക പിന്തുണ ഭീകരസംഘടനയ്ക്കു ലഭിക്കുന്നുണ്ട്.പ്രാദേശിക തലത്തില്‍ പാക്കിസ്ഥാനില്‍ ഭീകര സംഘടനകളുടെ വേരുറപ്പിക്കുന്നതിനായി നടത്തുന്ന ശ്രമങ്ങള്‍ക്കും പാക്കിസ്ഥാന്‍ വലിയ പിന്തുണയാണ് നല്‍കുന്നത്.

അഫ്ഗാനുമായുള്ള സൗഹൃദം പുനരുജ്ജീവിപ്പിക്കാന്‍ പാക്കിസ്ഥാന്‍ പ്രത്യക്ഷമായി സ്വീകരിക്കുന്ന നിലപാടുകള്‍ പൊള്ളയായി വേണം കരുതാന്‍.പാക്കിസ്ഥാന്റെ ഈ പൊള്ളത്തരമാണ് അഫ്ഗാനുമായുള്ള അവരുടെ മോശം ബന്ധത്തില്‍ പ്രതിഫലിക്കുന്നതെന്നും നൂറ് പേജിലേറെയുള്ള പെന്റഗണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കഴിഞ്ഞ മേയില്‍ അഫ്ഗാനിലെ ഹെറാത്ത് പ്രവിശ്യയിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെയുണ്ടായ ഭീകരാക്രമണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ടാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.ഹിന്ദുത്വവാദം മുറുകെ പിടിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ ഇന്ത്യയില്‍ അധികാരത്തിലേറിയതായിരുന്നു അന്നത്തെ ആക്രമണ കാരണമെന്നും പെന്റഗണ്‍ പറയുന്നു.സത്യപ്രതിജ്ഞയ്ക്ക് മൂന്ന് ദിവസം മുമ്പായിരുന്നു ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമണം.പിന്നീട് ജൂണില്‍ ഇതിന്റെ ഉത്തരവാദിത്തം ലഷ്‌കര്‍ ഇ തയിബ ഏറ്റെടുത്തിരുന്നു.

INDIANEWS24.COM INTERNATIONAL DESK

Leave a Reply