റിയാദ്: ഇന്ത്യയുമായി-സൗദി അറേബ്യ തൊഴില്‍ സഹകരണ കരാറില്‍ ഒപ്പുവെച്ചു.കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കരാറിന് അംഗീകാരം നല്‍കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 ഏപ്രില്‍ മൂന്നിന് സൗദി അറേബ്യ സന്ദര്‍ശിച്ചപ്പോള്‍ ഒപ്പുവെച്ച തൊഴില്‍ കരാറിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഇന്ത്യയില്‍നിന്നു തൊഴിലാളികളെ തിരഞ്ഞെടുക്കുന്നത് കാര്യക്ഷമമാക്കുന്നതാണ് കരാര്‍. വിദേശ എന്‍ജിനീയറിങ് കമ്പനികള്‍ക്ക് സൗദിയില്‍ 100 ശതമാനം നിക്ഷേപം നടത്തി പ്രവര്‍ത്തിക്കുന്നതിന് ലൈസന്‍സ് അനുവദിക്കാനും തീരുമാനിച്ചു. പത്തുവര്‍ഷത്തില്‍ക്കൂടുതല്‍ പരിചയസമ്പത്തുള്ള, നാലുരാജ്യങ്ങളിലെങ്കിലും ശാഖകളുളള വന്‍കിട എന്‍ജിനീയറിങ് കമ്പനികള്‍ക്കാണ് ലൈസന്‍സ് അനുവദിക്കുക.
INDIANEWS24.COM Gulf Desk