728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ത്യയുമായുള്ള ഏകദിന പരമ്പര ഇംഗ്ലണ്ട് 2-1 നു സ്വന്തമാക്കി

ലണ്ടൻ‌∙ ഇന്ത്യയുമായുള്ള ഏകദിന പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി.മൂന്നാം  ഏകദിനത്തിൽ ഇന്ത്യ ഉയർത്തിയ 257 റൺസെന്ന വിജയലക്ഷ്യം ഇംഗ്ലണ്ട് 44.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.ജോറൂട്ട്, ക്യാപ്റ്റൻ ഇയാൻ മോര്‍ഗൻ എന്നിവരുടെ ബാറ്റിങ് കൂട്ടുകെട്ടിൽ ഇംഗ്ലണ്ട് അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. 120 പന്തുകൾ നേരിട്ട ജോ റൂട്ട് സെഞ്ചുറി തികച്ചു. 108.പന്തുകളിൽ നിന്ന് മോർഗൻ 88 റണ്‍സും സ്വന്തമാക്കി.  ജെയിംസ് വിൻസ് (27 പന്തിൽ 27), ജോണി ബെയർസ്റ്റോ (13 പന്തിൽ 30) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.

ആദ്യ മൽസരം ഇന്ത്യ എട്ട് വിക്കറ്റിന് ജയിച്ചപ്പോൾ രണ്ടാം രണ്ടാം മൽസരം ഇംഗ്ലണ്ട് 86 റൺസിന് സ്വന്തമാക്കിയിരുന്നു.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 256 റൺസെടുത്തു. അര്‍ദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 

INDIANEWS24 SPORTS DESK

Leave a Reply