” കൊറോണ ഹാരേഗാ, ഇന്ത്യ ജീത്തേഗാ”
മുംബൈ: കോവിഡ് 19 വൈറസിനെതിരായ ഇന്ത്യയുടെ ഒറ്റക്കെട്ടായ ചെറുത്തുനില്‍പ്പിന് ശക്തി പകരാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീ
റിലയന്‍സ് കര്‍മ്മ പദ്ധതിയിലെ പ്രധാന ഇനങ്ങള്‍ ചുവടെ :
A) റിലയന്‍സ് ഫൌണ്ടേഷനും RIL ആശുപത്രിയും
a) കോവിഡ് 19 ചികിത്സയ്ക്ക് മാത്രമായി സമര്‍പ്പിച്ചിരിക്കുന്ന ഇന്ത്യയിലെ പ്രഥമ ആശുപത്രി:
ഇന്ത്യയിലെ പ്രഥമ കോവിഡ് ചികിത്സയ്ക്ക് മാത്രമായുള്ള ആശുപത്രിയായ സര്.എച്ച്.എന്‍.റി
ആശുപത്രിയിലെ എല്ലാ കിടക്കകളോട് അനുബന്ധിച്ചും വെന്റിലേറ്റര്‍,പേസ് മേക്കര്‍,ഡയാലിസിസ് ഉപകരണം തുടങ്ങി എല്ലാവിധത്തിലുമുള്ള ജീവന്‍രക്ഷാ ഉപാധികളും സജ്ജീകരിച്ചിട്ടുണ്ട്.
b) ലോകോത്തര നിലവാരത്തിലുള്ള സര്, എച്ച്,എന്‍.റിലയന്‍സ് ഫൌണ്ടേഷന് ആശുപത്രിയില്‍ കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്നും എത്തുന്ന കോവിഡ് 19 രോഗബാധ സംശയിക്കുന്ന സഞ്ചാരികളെയും അവരുമായി അടുത്ത ബന്ധം പുലര്‍ത്തിയവരെയും നിരീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളും ഐസോലെഷന്‍ ( ISOLATION) റൂമുകളും സജ്ജമാക്കിയിട്ടുണ്ട്.
c) വിവിധ നഗരങ്ങളിലെ സൗജന്യ ഭക്ഷണ പദ്ധതി :
ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ഇതര സന്നദ്ധ സംഘടനകളുമായി( NGOs) സഹകരിച്ചുകൊണ്ട് കോവിഡ് 19 ബാധ മൂലം ഒറ്റപ്പെട്ട നിലയില്‍ കഴിയുന്നവര്‍ക്കും ലോക്ക് ഡൌണ്‍ മൂലം ഒറ്റപ്പെട്ടവര്‍ക്കും സൗജന്യമായി ഭക്ഷണം എത്തിക്കുന്ന പദ്ധതിയും റിലയന്‍സ് ആവിഷ്ക്കരിച്ചു..
d) ലോധിവാലിയിലെ സുസജ്ജമായ ഐസോലെഷന്‍ സൗകര്യം :
മഹാരാഷ്ട്രയിലെ ലോധിവാലിയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് നിര്‍മ്മിച്ച സുസജ്ജമായ ഐസോലെ
B) റിലയന്‍സ് ലൈഫ് സയന്‍സസ് :
അധികമായി ആവശ്യം വരുന്ന കോവിഡ് 19 ടെസ്റ്റ് കിറ്റുകളും അനുബന്ധ സാമഗ്രികളും റിലയന്‍സ് ഇറക്കുമതി ചെയ്യും.കൂടാതെ .റിലയന്‍സ് ലൈഫ് സയന്‍സസിലെ ഡോക്ടര്‍മാരും ഗവേഷകരും രാപകലില്ലാതെ ഈ മഹാമാരിക്ക് മറുമരുന്ന് കണ്ടെത്താനുള്ള അശ്രാന്ത പരിശ്രമത്തിലാണ്..
C) ആരോഗ്യ പ്രവര്‍ത്തകര്‍ക്കായുള്ള മാസ്ക്കുകളും ഇതര സ്വയം സംരക്ഷണ കവച-വസ്ത്രങ്ങളും :
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ( RIL) കൊറോണ ബാധയ്ക്കെതിരെ പോരാടുന്ന രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകരുടെ അടിയന്തര ഉപയോഗത്തിനായി പ്രതി ദിനം ഒരു ലക്ഷം ഫേസ് മാസ്കുകളും വന്‍ തോതില്‍ സ്വയം സംരക്ഷണ കവച -വസ്ത്രങ്ങളും നിര്‍മ്മിച്ച് കൊണ്ടിരിക്കുകയാണ്.
D) റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ( RIL)മഹാരാഷ്ട്ര
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടിയുടെ പ്രാഥമിക സഹായം പ്രഖ്യാപിച്ചു.
E) കൊറോണ ഹാരെഗാ,ഇന്ത്യാ ജീത്തെഗാ
ഇന്ത്യയൊട്ടാകെ സാമൂഹ്യ അകലം ( SOCIAL DISTANCE) പാലിക്കേണ്ടി വരുന്ന പശ്ചാത്തലത്തില്‍ ഓരോ വ്യക്തിക്കും തന്റെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സഹപ്രവര്‍ത്തകരുമായും ബിസിനസ് സമൂഹവുമായുമൊക്കെ ബന്ധം പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്.ഇന്ത്യ ഒന്നാകെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനായി ജിയോ ആവിഷ്കരിച്ച പദ്ധതിയാണ് ” കൊറോണ ഹാരേഗാ, ഇന്ത്യ ജീത്തേഗാ”. ഇത് ഓരോ ഇന്ത്യക്കാരനേയും റിമോട്ട് വര്‍ക്കിംഗ് – റിമോട്ട് ലേണിംഗ്-റിമോട്ട് എന്‍ഗേജ്മെന്റ്-റിമോട്ട് കെയര്‍ എന്നിവയിലൂടെ മറ്റുള്ളവരുമായി സുരക്ഷിതമായി ബന്ധം പുലര്‍ത്താനും ജീവിതം ഗുണപരമായും പ്രത്യുല്പ്പന്നപരമായും മുന്നോട്ട് നയിക്കാനും സഹായിക്കും.
a) ലോകത്തിലെ ഏറ്റവും വലിയ സഹകരണ പ്ലാറ്റ് ഫോം:
ജിയോ തങ്ങളുടെ ഡിജിറ്റല്‍ സാങ്കേതിക മികവും ആഗോള ഐ ടി ഭീമനായ മൈക്രോസോഫ്റ്റിന്റെ ഓഫീസ് 365 ന്റെ ടീം വര്‍ക്ക് സാങ്കേതിക തികവും സംയോജിപ്പിച്ച് കൊണ്ട് വിവിധ മേഖലയിലുള്ള വ്യക്തികള്‍ക്ക് വിശിഷ്യാ വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസ-ആരോഗ്യ പ്രസ്ഥാനങ്ങള്‍ക്കും തങ്ങളുടെ പ്രൊഫഷണല്‍ ജീവിതം തികച്ചും അനിവാര്യമായ സാമൂഹിക അകലം പാലിക്കലിന്റെ ( Social Distancing) ഈ കാലത്ത് സുഗമായി മുന്നോട്ട് കൊണ്ട് പോകുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്.
1) ആരോഗ്യ ശുശ്രൂഷ വീട്ടില്‍
ii) പഠനം വീട്ടില്‍ നിന്നും :
വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വീഡിയോ കാളിംഗിനുപരിയായി ക്ലാസ്സ് റൂം സെഷന്‍സ് ആസൂത്രണം ചെയ്യുവാനും ഡോകുമെന്റ്സ് & സ്ക്രീന്‍ ഷെയറിംഗിനും ലൈവായി യഥാസമയം സംശയ ദൂരീകരണത്തിനുള്ള ഇന്‍ഫോര്‍മല്‍ ചാറ്റ്- ചാനല്‍സ് സംവിധാനങ്ങള്‍ തുടങ്ങിയവ വീട്ടില്‍ നിന്നുള്ള പഠനം ലളിതമാക്കുന്നു.
ഇത് കൂടാതെ കമ്മ്യൂണിക്കേഷന്‍ ഹബ്ബിലൂടെ അതത് അധ്യായന വര്‍ഷത്തേക്കുള്ള എല്ലാ പഠന വിഷയങ്ങളും സ്റ്റോര്‍ ചെയ്യുന്നതിനുള്ള ഫ്രീ സ്റ്റോറേജ് സ്പേസ് വ്യക്തികള്‍ക്കും ടീമിനും ലഭ്യമാകുന്നു.
iii) ജോലി വീട്ടില്‍ നിന്നും :
b) ബ്രോഡ്ബാന്‍ഡ് വീട്ടിലേക്ക് :
ജിയോ ഫൈബര്‍,ജിയോ ഫൈ,മൊബൈല്‍ ഇന്റര്‍നെറ്റ് എന്നീ സേവനങ്ങളിലൂടെ ലോകോത്തര നിലവാരത്തിലുള്ളതും പരിപൂര്‍ണ്ണമായി ആശ്രയിക്കാവുന്നതുമായ ഇന്റെര്‍നെറ്റ് സേവനങ്ങളാണ് ജിയോ നല്കി വരുന്നത്.
i) ജിയോ ഫൈബര്‍ :കോവിഡ് രോഗബാധയുടെ ഈ കാലത്ത് സ്വന്തം വീട്ടിലോ ഐസോലെഷനിലോ ഹോസ്പിറ്റലില്‍ നിരീക്ഷണത്തിലോ തുടരുമ്പോഴും എല്ലാവരും എപ്പോഴും കണക്ടഡ് ആയിരിക്കും എന്നുറപ്പ് വരുത്താനായി ജിയോ തങ്ങളുടെ ബേ
ii) മൊബിലിറ്റി : ജിയോ എല്ലാ 4G ഡാറ്റ ആഡ് ഓണ്‍ വൌച്ചറുകളിലും ഡബിള്ഡാറ്റ നല്‍കുന്നതായിരിക്കും. കൂടാതെ നോണ്‍-ജിയോ വോയിസ് കാളിംഗ് മിനിട്ടുകള്‍ ഈ വൌച്ചറിന് ഒപ്പം അധിക തുക ഈടാക്കാതെ നല്‍കും.രാജ്യത്തുടനീളം അഭംഗുരം സര്‍വീസ് ലഭിക്കുന്നതിനായി കൂടുതല്‍ ജീവനക്കാരെ റൊട്ടേഷന്‍ വ്യവസ്ഥയില്‍ ഇരുപത്തിനാല് മണിക്കൂറും ലഭ്യമാക്കും.
ഇതിനെക്കുറിച്ച് കൂടുതലായറിയാന്‍ മൈ ജിയോ ആപ്പ് ഡൌണ്‍ലോഡ് ചെയ്യുകയോ www.jio.com/
F) എമര്‍ജന്‍സി സര്‍വീസ് വാഹനങ്ങള്‍ക്ക് സൗജന്യ ഇന്ധനം :
ചുവടെയുള്ള ഗതാഗതാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന എമര്‍ജന്‍സി സര്‍വീസ് വാഹനങ്ങള്‍ക്ക് സൗജന്യ ഇന്ധനം റിലയന്‍സ് നല്‍കും.
a)കോവിഡ് 19 രോഗികളെ ക്വാറന്റൈന്-ഐസോലേഷന് ആവശ്യങ്ങള്‍ക്കായി ആശുപത്രിയിലേക്കും തിരിച്ചും കൊണ്ട് വരാനായുള്ള ആവശ്യത്തിനു.
b)സര്‍ക്കാര്‍ ലിസ്റ്റ് പ്രകാരം ക്വാറന്റൈന് ചെയ്യേണ്ട ആള്‍ക്കാരെ കൊണ്ട് വരുന്ന ആവശ്യത്തിനു.
G) റിലയന്‍സ് റീട്ടയില്‍:
റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള 736 ഗ്രോസറി സ്റ്റോറുകളിലും നിത്യപയോഗ സാധനങ്ങളുടെയും ലഭ്യത ഉറപ്പ് വരുത്തും.സാധ്യമായ ഇടങ്ങളില്‍ റിലയന്‍സ് സ്റ്റോറുകള്‍ രാവിലെ ഏഴു മണി മുതല്‍ രാത്രി 11 വരെ ഉറപ്പ് വരുത്തും.
ഇന്ത്യയിലെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ പ്രമുഖരായ റിലയന്‍സിന്റെ പാത പിന്തുടര്ന്ന് ഇതര കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും രാജ്യത്തിന് ഏറ്റവും ആവശ്യമായ ഈ സമയത്ത് വന്‍ പദ്ധതികള്‍ പ്രഖ്യാപിക്കുകയും സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ഊര്‍ജ്ജം പകരുകയും ചെയൂമെന്നു പ്രത്യാശിക്കാം.
INDIANEWS24 BUSINESS DESK