728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ത്യയുടെ കരുത്തു വിളിച്ചോതിക്കൊണ്ടു റിപ്പബ്ലിക് ദിനം ആഘോഷിച്ചു

ന്യൂഡല്‍ഹി: അറുപത്തഞ്ചാമത് റിപ്പബ്ലിക് ദിനം രാജ്യം സമുചിതമായി ആഘോഷിച്ചു.republic day imageജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയായിരുന്നു മുഖ്യാതിഥി. ഇന്ത്യയുടെ സൈനികക്കരുത്തിനും വൈദഗ്ധ്യത്തിനും സാംസ്‌കാരിക വൈവിധ്യത്തിനും രാജ്പഥ് വേദിയായി.രാഷ്ട്രപതി പ്രണബ് മുഖര്‍ജി വിവിധ സേനാവിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, പ്രതിരോധമന്ത്രി എ.കെ. ആന്റണി എന്നിവര്‍ ഇന്ത്യാഗേറ്റിലെ അമര്‍ജവാന്‍ ജ്യോതിയില്‍ ധീരരക്തസാക്ഷികള്‍ക്ക് പ്രണാമമര്‍പ്പിച്ചു. യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി, പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, കേന്ദ്രമന്ത്രിമാര്‍, രാഷ്ട്രീയനേതാക്കള്‍,ഉദ്യോഗസ്ഥര്‍  തുടങ്ങി പ്രമുഖര്‍ ചടങ്ങിന് സാക്ഷികളായി.

ബി.എസ്.എഫിലെ ജന്‍ബാസ് സംഘം അവതരിപ്പിച്ച വിസ്മയകരമായ മോട്ടോര്‍ സൈക്കിള്‍ അഭ്യാസം ഏറെ ശ്രദ്ധ പിടിച്ചു പറ്റി.republic-moto-rehearsal-630യോഗ, മനുഷ്യപിരമിഡ്, ഫ്ലാഗ് മാര്‍ച്ച്, സല്യൂട്ട്, ലാഡര്‍ ഡബിള്‍ എന്നീ ദൃശ്യാവിഷ്‌കാരങ്ങള്‍ കാഴ്ചക്കാരെ  അതിശയിപ്പിച്ചു. ചക്ര ഫോര്‍മേഷന്‍, മിഗ് – 35 ഹെലികോപ്റ്റര്‍, സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനം തുടങ്ങിയവയുടെ അഭ്യാസത്തിനുശേഷം ഏറ്റവുമൊടുവില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ആകാശപ്രകടനവും നടന്നു.കടല്‍സുരക്ഷയുടെ സന്നാഹങ്ങള്‍ പ്രദര്‍ശിപ്പിച്ച് നാവികസേന ആഘോഷത്തില്‍ അണിചേര്‍ന്നു.ഇന്ത്യ സ്വന്തമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനമായിരുന്നു ഇത്തവണ പ്രദര്‍ശനത്തിലെ പ്രത്യേകത. ഇന്ത്യന്‍ വ്യോമസേനയും പ്രതിരോധ ഗവേഷണകേന്ദ്രവും രൂപകല്‍പ്പന ചെയ്തതാണ് ഊ സൂപ്പര്‍ സോണിക് വിമാനം. എം.ബി.ടി. അര്‍ജുന്‍ ടാങ്ക്, അസ്ത്ര, ഹെലീന മിസൈലുകള്‍, ടി-90 ഭീഷ്മ ടാങ്ക്, സ്‌മെര്‍ക്ക് മള്‍ട്ടിലോഞ്ചര്‍ റോക്കറ്റ് സിസ്റ്റം, ബ്രഹ്മോസ് തുടങ്ങിയവ റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി പരിചയപ്പെടുത്തി.

പതിനെട്ട് സംസ്ഥാനങ്ങളുടെയും കേന്ദ്രമന്ത്രാലയങ്ങളുടെയും ടാബ്ലോകളും  റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. കേരളത്തിന്‍റെ   നിശ്ചലദൃശ്യത്തിന്‍റെ അഭാവം ശ്രദ്ധിക്കപ്പെട്ടു.

Leave a Reply