ന്യൂഡല്‍ഹി: ബാഡ്മിന്റണിലെ ഇന്ത്യയുടെ സൂപ്പര്‍ താരം കിഡംബി ശ്രീകാന്ത് ലോക ഒന്നാം നമ്പര്‍ താരം. ലോക ബാഡ്മിന്റന്‍ ഫെഡറേഷന് (ബിഡബ്ല്യുഎഫ്) വ്യാഴാഴ്ച പ്രഖ്യാപിച്ച പുതിയ റാങ്കിങ് പട്ടികയിലാണ് താരം ഒന്നാം റാങ്കിലെത്തിയതായി വെളിവാക്കുന്നത്. പ്രകാശ് പദുക്കോണിനു ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷതാരമാണ് ഹൈദരാബാദുകാരനായ കെ.ശ്രീകാന്തിന്റേത്.
കംപ്യൂട്ടറൈസ്ഡ് റാങ്കിങ് സിസ്റ്റം നിലവിലില്ലാതിരുന്ന കാലത്താണ് പ്രകാശ് പദുകോണ്‍ ഒന്നാം സ്ഥാനത്തെത്തിയിട്ടുള്ളത്. വനിതാ സിംഗിള്‍സില്‍ സൈന നെഹ്വാള് ഒന്നാം റാങ്കിലെത്തിയിട്ടുണ്ട്.
ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ബാഡ്മിന്റന്‍ ടീം കൈവരിച്ച ചരിത്രവിജയത്തോടെയാണ് ശ്രീകാന്ത് ഈ നേട്ടത്തിലേക്ക് എത്തുന്നത്. മിക്സഡ് ടീം വിഭാഗത്തില്‍ മൂന്നുവട്ടം ചാംപ്യന്മാരായ മലേഷ്യയെ 3-1നു കീഴടക്കി സ്വര്‍ണം ചൂടിയ ഇന്ത്യയുടെ നേട്ടത്തിനു പിന്നില്‍ നിര്‍ണായക പ്രകടനം നടത്തിയ ശ്രീകാന്തിന് 76,895 പോയിന്റുകളായി. ഇതോടെ, ഡെന്മാര്ക്കിന്റെ വിക്ടര്‍ അക്സെല്‍സെനെ പിന്നിലാക്കി ശ്രീകാന്ത് ഒന്നാം സ്ഥാനത്തെത്തി. 77,130 പോയിന്റുള്ള അക്സെല്സനു പരുക്കുമൂലം മല്‍സരങ്ങള്‍ നഷ്ടമായതോടെ 1660 പോയിന്റുകളാണു കുറഞ്ഞത്.
INDIANEWS24.COM NEWDELHI