728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ത്യയുടെ ആവശ്യപ്രകാരം ഏത് രീതിയില്‍ വേണമെങ്കിലും കേരളത്തെ സഹായിക്കാന്‍ സന്നദ്ധമാണെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം:ഇന്ത്യയുടെ ആവശ്യപ്രകാരം ഏത് രീതിയില്‍ വേണമെങ്കിലും കേരളത്തെ സഹായിക്കാന്‍ സന്നദ്ധമാണെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചിട്ടുണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു .ജപ്പാനും സഹായത്തിന് എത്തും. അവസാനത്തെ ആളെ രക്ഷിച്ചതിന് ശേഷം മാത്രമേ ദൗത്യം അവസാനിപ്പിക്കുകയുള്ളൂവെന്ന് രക്ഷാദൗത്യം വിലയിരുത്തിയുള്ള വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. പ്രളയത്തില്‍ അകപ്പെട്ട 602 പേരെ ഇന്ന് രക്ഷപെടുത്തി. 3274 ക്യാമ്പുകളാണ് ഇപ്പോള്‍ കേരളത്തില്‍ ആകെയുള്ളത്. 10,28,073 പേര്‍ നിലവില്‍ ക്യാമ്പുകളിലുണ്ട്.വീടുകളിലേക്ക് തിരികെ പോകുന്നവര്‍ക്ക് അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റ് നല്‍കും. 25 ലക്ഷം ഉപഭോക്താക്കളുടെ വൈദ്യുതി മുടങ്ങിയിരിക്കുകയാണ്. അതില്‍ 24ലക്ഷവും വീടിന്റെ കണക്ഷന്‍ ആണ്.ബന്ധം പുനസ്ഥാപിക്കുന്നത് വരെ ചാര്‍ജ്ജ് ഈടാക്കുന്നതല്ല.പ്രളയത്തില്‍ നനഞ്ഞുപോയ നോട്ടുകള്‍ക്ക് പകരം നല്‍കാമെന്ന് റിസര്‍വ്വ് ബാങ്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. നെടുമ്പാശേരി വിമാനത്താവളം എപ്പോള്‍ തുറക്കാന്‍ പറ്റുമെന്ന് തീരുമാനിച്ചില്ല. പകരം നേവല്‍ ബേസില്‍ നിന്ന് ചെറുകിട വിമാനങ്ങള്‍ സര്‍വ്വീസ് ആരംഭിക്കും.
വിവാഹങ്ങളില്‍ ആര്‍ഭാടം വേണ്ടെന്നുവച്ച് ആ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഫണ്ട് സ്വീകരിക്കാന്‍ തെറ്റായ രീതികള്‍ പാടില്ല. അത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നടപടി ഉണ്ടാകും. രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ മത്സ്യ തൊഴിലാളികള്‍ക്ക് 29ന് തിരുവനന്തപുരത്ത് ആദരം നല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ന് വൈകുന്നേരം മന്ത്രി കെ.രാജുവുമായി ടെലിഫോണില്‍ ബന്ധപ്പെട്ടിരുന്നു. കോഫി അന്നന്‍ മരിച്ചതുമായി ബന്ധപ്പെട്ടാണ് സന്ദര്‍ശനമെന്ന്
മന്ത്രി പറഞ്ഞതെന്നാണ് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞത്.
INDIANEWS24 TVM DESK

Leave a Reply