728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ത്യയുടെ”ആധാരം”നിലെക്കാനിക്ക് നല്‍കാന്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : നാലു സംസ്ഥാനങ്ങളിലേറ്റ വന്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍  മുഖം മിനുക്കല്‍ ആരംഭിച്ചു. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഭയക്കുന്ന കോണ്‍ഗ്രസ്‌ നവ മന്‍മോഹന്മാരുമായി ഗോദയിലിറങ്ങാനാണ് ഒരുങ്ങുന്നത്. ഇതിന്‍റെ ഭാഗമായി ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെടുന്ന ” leaked information”  പുറത്തു വന്നു തുടങ്ങി.

വിവാദമായി മാറിയ ആധാര്‍ കാര്‍ഡിന് പിന്നിലെ ബുദ്ധികേന്ദ്രം നന്ദന്‍ നിലെക്കാനിയാണ് പുതിയ പേരുകളില്‍ പ്രമുഖന്‍. രാഹുല്‍ ഗാന്ധിയ്ക്ക് ബദലായി പരിഗണിക്കുന്നവരില്‍ നിലെക്കാനിക്ക് പുറമെ എ.കെ ആന്റണി,പി.ചിദംബരം,സുശീല്‍കുമാര്‍ ഷിന്‍ഡെ, എന്നീ  പേരുകളുമുണ്ട്. വാര്‍ത്തകള്‍ സത്യമാകുകയാണെങ്കില്‍ ഏറ്റവും സാധ്യത എ.കെ ആന്റണിയ്ക്കായിരിക്കും. കോണ്‍ഗ്രസില്‍ ഇപ്പോഴും ക്ലീന്‍ ഇമേജ് സൂക്ഷിക്കുന്ന ഏക നേതാവ് എന്ന “ക്രെഡിബിലിറ്റി “ആന്റണിക്ക് ഗുണകരമാകും.ഒരു  “ബിനാമി” യുദ്ധത്തിനു ഒരുങ്ങുകയാണ് കോണ്‍ഗ്രസ് എന്ന വാര്‍ത്തകളും സജീവം.ജനസമ്മതനായ ഒരു നേതാവിനെ ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പ് നേരിട്ടശേഷം രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനുള്ള നീക്കമാണിത് എന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്‌.

ഏതായാലും 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും ഭരണം കിട്ടാനുള്ള സാധ്യത  തുലോം വിരളമായതിനാല്‍  രാഹുലിനെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയാക്കുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവി ബലികൊടുക്കുന്നതിന് തുല്ല്യമാകുമെന്ന വിലയിരുത്തലും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. ഈ സാഹചര്യത്തിലാണ് മറ്റ് പേരുകള്‍ ഉയരുന്നത്. മന്‍മോഹന്‍ സിങ്ങിനെ വച്ച് ഒരുപരീക്ഷണത്തിനു കോണ്‍ഗ്രസ് ഏതായാലും തുനിയില്ല.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ ശുദ്ധഅസംബന്ധമെന്നായിരുന്നു നിലെക്കാനിയുടെ ആദ്യ പ്രതികരണം. യാതൊരു രാഷ്ട്രീയപാരമ്പര്യവുമില്ലാത്ത-ക്ലീന്‍ ഇമേജുള്ള -സാങ്കേതിക വിദഗ്ധന്‍, ഇന്‍ഫോസിസിന്റെ സ്ഥാപകരില്‍ ഒരാള്‍ എന്നീ യോഗ്യതകളാണ് നിലേകാനിയുടെ സാധ്യതകള്‍ കോണ്‍ഗ്രസില്‍ ഉയര്‍ത്തുന്നത്. കൂടാതെ ആധാര്‍ കാര്‍ഡിന്‍റെ സൂത്രധാരന്‍ എന്ന നിലയിലും കോണ്‍ഗ്രസിന്  അദ്ദേഹത്തെ അവതരിപ്പിക്കുവാന്‍ സാധിക്കും. അടുത്തിടെയാണ് നിലെക്കാനിയെ ബംഗലൂരുവില്‍  നിന്നും ലോക്‌സഭയിലേക്ക് കോണ്‍ഗ്രസ് മത്സരിപ്പിച്ചേക്കുമെന്ന വാര്‍ത്തകള്‍ വന്നത്. .

ഏതായാലും ഒരു ആന്റി ക്ലൈമാക്സിലേക്കാണ് രാജ്യത്തെ പൊതു തിരഞ്ഞെടുപ്പ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി ആരായിരിക്കും എന്നത് ഉദ്യോഗജനകമായ ഒരു ക്ലൈമാക്സിലൂടെയായിരിക്കും വെളിപ്പെടുക എന്നത് ഏറെക്കുറെ ഇന്നത്തെ സാഹചര്യത്തില്‍ ഉറപ്പാണ്‌. ഏറ്റവും വലിയ ഒറ്റ കക്ഷിയായി ബി ജെ പി ഉയര്‍ന്നു വരാനാണ് സാധ്യത. പക്ഷെ ബി ജെ പി വൃത്തങ്ങള്‍ പ്രതീക്ഷിക്കുന്നതു പോലെ നരേന്ദ്ര മോഡിക്ക് പ്രധാന മന്ത്രിയാകാനുള്ള ഭൂരിപക്ഷം ഒറ്റയ്ക്ക് ലഭിക്കാനിടയില്ല. കോണ്‍ഗ്രസ് മൂന്നാമത്തെയോ നാലാമത്തെയോ സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. പക്ഷെ രാജ്യത്തിന്റെ ഭരണം ആര്‍ക്കു എന്ന് തീരുമാനിക്കുവാന്‍ ഒരു പക്ഷെ കോണ്‍ഗ്രസിന് സാധിച്ചേക്കും. അതൊരു പക്ഷെ അരവിന്ദ് കേജരിവാളോ ഒരു ഇടതു പക്ഷ സ്ഥാനാര്‍ഥിയോ ഇടതുപക്ഷം കൂടി പിന്താങ്ങുന്ന ആളോ ആയേക്കാം. നരേന്ദ്ര മോഡിയ്ക്ക് തിരഞ്ഞെടുപ്പിന് മുന്‍പ് എന്‍ ഡി എ ( NDA ) വിപുലപ്പെടുത്താനായാല്‍ ബി ജെ പി യുടെയും അദ്ദേഹത്തിന്റെയും സാധ്യതകള്‍ ഉയരും.

SANU INDIA NEWS

 

Leave a Reply