728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ത്യയുടെയും ചൈനയുടെയും ഉല്‍പ്പന്നങ്ങള്‍ യുകെയില്‍ നിന്നും തുടച്ചു നീക്കപ്പെടുമോ ?

ലണ്ടന്‍:Made in India അല്ലെങ്കില്‍ Made in China എന്ന് എഴുതിയ സാധനങ്ങളാണ് യുകെയില്‍ കൂടുതലും.നാട്ടില്‍ പോകാന്‍ മേടിക്കുന്ന ബാഗുകള്‍ മുതല്‍ ചെരുപ്പും തുണികളും പോലും ഇങ്ങനെ മൂന്നാം ലോക രാജ്യങ്ങളുടെ പേര് കൊത്തിവെച്ച സാധനങ്ങളാണ് യുകെയില്‍ എമ്പാടും.എന്നാല്‍ ഇതിനു അവസാനമാകുന്നു എന്നാണ് പുതിയ കണക്കുകള്‍ പറയുന്നത്.ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും ബ്രിട്ടന്‍ ഉത്പാദന ജോലികള്‍ തിരികെ കൊണ്ടുവരുന്നത് അത്രമാത്രം വേഗത്തിലാണ് എന്നതാണ് ഈ വാര്‍ത്തയ്ക്കധാരം.

കഴിഞ്ഞ മൂന്ന്‍ വര്‍ഷത്തില്‍ മാത്രം ആറില്‍ ഒന്ന് ഉത്പാദന ജോലികള്‍ യുകെയിലേക്ക് മടക്കി കൊണ്ടുവന്നു എന്നാണ് കണക്കുകള്‍ .ആഗോളവല്‍ക്കരണത്തിന് തുടക്കമിട്ട 1994 ന് ശേഷമുള്ള കാലഘട്ടങ്ങളില്‍ യുകെയില്‍ നിന്നും മൂന്നാം രാജ്യങ്ങിലേക്ക് പോയ ജോലികളാണ് ഇപ്പോള്‍ മടക്കി കൊണ്ടുവരുന്നത്.

പ്രധാനമായും ചൈനയിലേക്ക് ഔട്ട് സോഴ്സ് ചെയിത ജോലികളാണ് ഇപ്പോള്‍ മടക്കി കൊണ്ടുവന്നിട്ടുള്ളത്.ചരക്ക് നീക്കത്തിനുള്ള വര്‍ദ്ധിച്ചു വരുന്ന ചിലവും മൂന്നാം ലോക രാജ്യങ്ങിലെ ശമ്പള വര്‍ദ്ധനവും ഇതിനു കാരണമായിട്ടുണ്ട്.യൂറോപ്പും അമേരിക്കയും സാമ്പത്തിക പ്രതിസന്ധി നേരിട്ട 2006 മുതല്‍ 2010 വരെയുള്ള കാലയളവില്‍ ചൈനയിലെ അടിസ്ഥാന ശമ്പളത്തില്‍ 12.5 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഓരോ വര്‍ഷവും ഉണ്ടായത്.എണ്ണവിലയും ഏതാണ്ട് ഇരട്ടിയായി വര്‍ദ്ധിച്ചു.

കുറഞ്ഞ സമയത്ത് കൂടുതല്‍ വേഗത്തില്‍ ഉത്പാദനം നടത്താനുള്ള യന്ത്രസാമഗ്രികള്‍ക്ക് വേണ്ടി ബ്രിട്ടന്‍ മുതല്‍ മുടക്ക് നടത്തിയത് മാത്രമാണ് ഉത്പാദന ജോലികള്‍ മടക്കി കൊണ്ടുവരാനുണ്ടായ യഥാര്‍ത്ഥ കാരണം എന്ന് ചില വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.ഉയര്‍ന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന യന്ത്ര സാമഗ്രികള്‍ കണ്ടു പിടിക്കാനാവശ്യമായ ഗവേഷണങ്ങള്‍ക്ക് വേണ്ടി ബ്രിട്ടനിലെ വന്‍കിട കമ്പനികള്‍ പോയ വര്‍ഷങ്ങളില്‍ വന്‍ മുതല്‍മുടക്ക് നടത്തിയിരുന്നു.

വേതനക്കുറവിന്റെ പേരില്‍ ബ്രിട്ടനില്‍ നിന്നും മൂന്നാം ലോക രാജ്യങ്ങളിലേക്ക് പോയ ജോലികള്‍ പൂര്‍ണ്ണമായും തിരികെ കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ തലത്തിലുള്ള ശ്രമങ്ങളും ശക്തമാണ്.അടുത്ത ബാഡ്ജറ്റില്‍ ഇത് സംബന്ധിച്ച കൂടുതല്‍ പ്രഖ്യാപനം ഉണ്ടാകും എന്നാണ് കരുതുന്നത്.ഉത്പാദന ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന വൈദ്യുതി നിരക്ക് കുറക്കണമെന്ന് യുകെയിലെ ഉത്പദകരുടെ സംഘടനയായ EEF സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഗാട്ട് കരാറിന്റെ ഏറ്റവും വലിയ ഗുണഫലമായി എന്ന് കൊട്ടിഘോഷിക്കപ്പെടുന്നത് ‘തൊഴില്‍ സാദ്ധ്യതകളുടെ പറുദീസയായി’ ഇന്ത്യ മാറി എന്നാണ് .ബ്രിട്ടീഷ് സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന നടപടികള്‍ അതിന്റെ ഫലപ്രാപ്തിയില്‍ എത്തിയാല്‍ തീര്‍ച്ചയായും ഇതര യൂറോപ്പ്യന്‍ – അമേരിക്കന്‍ രാജ്യങ്ങളും ആ വഴിക്ക്തൊ തിരിയാനിടയുണ്ട്.അതോടെ തൊഴിലില്ലാ തരിശ് ഭൂമിയായി ഇന്ത്യ വീണ്ടും മാറാനിടയുണ്ട്.

INDIANEWS24 UK

 

Leave a Reply