728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ത്യയില്‍ ഹിന്ദുക്കള്‍ 97 കോടി,മുസ്ലിംകള്‍ 17 കോടി,ക്രിസ്ത്യാനികള്‍ 2.78 കോടി

ന്യൂഡല്‍ഹി:മതത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ നടത്തിയ ജനസംഖ്യാ കണക്കെടുപ്പിന്റെ വിവരങ്ങള്‍ സെന്‍സസ് രജിസ്ട്രാര്‍ പുറത്തുവിട്ടു.2011ലെ കണക്ക് പ്രകാരം ഇന്ത്യയില്‍ 97 കോടി ഹിന്ദുക്കളും 17 കോടി മുസ്ലംകളും 2.78 കോടി ക്രിസ്ത്യാനികളും ഉണ്ട്.

ചൊവ്വാഴ്ച്ചയാണ് ഈ കണക്ക് പുറത്തുവിട്ടത്.ശതമാനക്കണക്ക് പ്രകാരം 121.09 കോടി വരുന്ന ജനങ്ങളില്‍ 79.8 ശതമാനം ഹിന്ദുക്കളാണ്.മുസ്ലിംകള്‍ 14.2 ഉം ക്രിസ്ത്യാനികള്‍ 2.3ഉം ശതമാനം വരും.സിഖ്(2.08 കോടി),ബുദ്ധമതക്കാര്‍(0.84 കോടി),ജൈനര്‍0.45 കോടി,മറ്റു മതസ്ഥര്‍ 0.79 കോടി എന്നിങ്ങനെയാണ് ബാക്കിയുള്ള കണക്കുകള്‍.

INDIANEWS24.COM NEWDELHI

Leave a Reply