728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ത്യയില്‍ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യുന്ന നിരക്ക് പകുതിയാക്കാന്‍ ആലോചന

ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം സര്‍വീസ് നടത്താന്‍ കഴിയുന്ന വിധത്തില്‍ ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകളുടെ നിരക്ക് പകുതിയാക്കാന്‍ ഇന്ത്യയില്‍ സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ക്ക് ആലോചന. ഇതുവഴി കൂടുതല്‍ പേരെ ആകര്‍ഷിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് കമ്പനികള്‍ ഇത്തരം നീക്കങ്ങളെ കുറിച്ച് ചിന്തിക്കുന്നത്. ഇതിനായി ചാര്‍ട്ടേഡ് വിമാന സര്‍വ്വീസ് നടത്തുന്ന കമ്പനികള്‍ പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിച്ചേക്കുമെന്നാണ് അറിയുന്നത്.

നിലവില്‍ ഉപഭോക്താവിന്റെ ഇഷ്ടാനുസരണം വിമാനസര്‍വ്വീസ് നടത്തുന്ന ചാര്‍ട്ടര്‍ ഫ്‌ളൈറ്റുകള്‍ക്ക് മണിക്കൂറില്‍ ഒന്നര ലക്ഷം രൂപ വരെ നല്‍കേണ്ടതുണ്ട്. ഉപഭോക്താവിന്റെ അടുത്തുള്ള വിമാനത്താവളത്തിലേക്ക് വിമാനം എത്തിക്കുന്നതിനും തിരികെ പോകുന്നതിനുമെല്ലാമുള്ള പണം ഉപഭോക്താവ് നല്‍കണം എന്ന വ്യവസ്ഥയുടെ ഭാഗമാണ് ഇത്. ആറ് മുതല്‍ ഒന്‍പത് സീറ്റുകള്‍ വരെയുള്ള ഒരു ചെറിയ വിമാനം ചാര്‍ട്ടര്‍ ചെയ്ത് പറക്കാന്‍ മണിക്കൂറിന് ഒന്നര ലക്ഷം മുതല്‍ രണ്ട് ലക്ഷം വരെയാണ് ഇപ്പോള്‍ ചെലവ് വരുന്നത്. ഈ ചെലവ് പകുതിയായി കുറയ്ക്കാന്‍ കഴിഞ്ഞാല്‍ നിരവധി പേര്‍ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്ത് യാത്ര ചെയ്യാന്‍ തയ്യാറാവുമെന്നാണ് കമ്പനികളുടെ കണക്കുകൂട്ടല്‍. ചിലവ് കുറയ്ക്കാനായി വിവിധ സ്ഥലങ്ങളില്‍ വിമാനങ്ങള്‍ സജ്ജീകരിക്കുകയും ബുക്കിംഗുകള്‍ അതിന് അനുസൃതമായി ഏകീകരിക്കുകയും ചെയ്യും.

രാജ്യത്ത് നിലവില്‍ 129 ഏവിയേഷന്‍ കമ്പനികളാണുള്ളത്. ഇതില്‍ 69 കമ്പനികള്‍ക്ക് ഹെലികോപ്റ്റര്‍ സര്‍വീസ് മാത്രമാണുള്ളത്. രാജ്യത്ത് ആദ്യമായി എയര്‍ ആംബുലന്‍സ് സര്‍വ്വീസ് ആരംഭിച്ച ഫ്‌ലാപ്പ് ഏവിയേഷന്‍ എന്ന കമ്പനി സര്‍വ്വീസുകള്‍ കൂടുതല്‍ വിപുലമാക്കാനും തീരുമാനിച്ചിട്ടുണ്ട്. കൊച്ചി അടക്കമുള്ള നഗരങ്ങളിലേക്ക് സര്‍വ്വീസ് വ്യാപിപ്പിക്കും.

INDIANEWS24.COM NEWDELHI

Leave a Reply