728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ത്യയില്‍ വിമാനം വൈകിയാല്‍ വന്‍തുക നഷ്ടപരിഹാരം

ന്യൂഡല്‍ഹി:ഇന്ത്യയില്‍ വിമാനം വൈകിയാല്‍ യാത്രക്കാര്‍ക്ക് വന്‍ തുക നഷ്ടപരിഹാരം നല്‍കണമെന്ന നിര്‍ദ്ദേശം വിമാനക്കമ്പനികള്‍ക്കു നല്‍കി.ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ആണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.ഓഗസ്റ്റ് ഒന്ന് മുതല്‍ നിര്‍ദ്ദേശം പ്രാബല്യത്തിലാകും.

പുതിയ നിബന്ധന വരുന്നതോടെ ഫ്‌ളൈറ്റ് രണ്ട് മണിക്കൂറിലേറെ വൈകിയാല്‍ പതിനായിരം രൂപ യാത്രക്കാരന് നഷ്ടപരിഹാരം ലഭിക്കും.കൂടാതെ യാത്രക്കാരന് ബോര്‍ഡിംഗ് അനുവദിച്ചില്ലെങ്കില്‍ ഇത് ഇരുപതിനായിരമാകും.നിലവില്‍ വിമാനം വൈകിയാലുള്ള നഷ്ടപരിഹാരതുക നാലായിരം രൂപ മാത്രമാണ്.

INDIANEWS24.COM NEWDELHI

Leave a Reply