jio 800x100
jio 800x100
728-pixel-x-90
<< >>

ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ നൂറ് കോടിയിലേറെ

ഇന്ത്യയില്‍ മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണം നൂറ് കോടി കവിഞ്ഞു.ടെലികോം അധികൃതരാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.ഇതോടെ ലോകത്ത് ചൈന കഴിഞ്ഞാല്‍ നൂറ് കോടിയിലധികം ആളുകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന രാജ്യമായി ഇന്ത്യ മാറി.

ഇക്കഴിഞ്ഞ ഒക്ടോബര്‍ അവസാനത്തോടെയാണ് രാജ്യത്തെ മൊബൈല്‍ വരിക്കാരുടെ എണ്ണം നൂറ്‌കോടിയിലെത്തിയത്.മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകളുടെ വില ഗണ്യമായി കുറഞ്ഞതും ടെലികോം കമ്പനികള്‍ തമ്മില്‍ നടക്കുന്ന ശക്തമായ മത്സരവും എല്ലാ ജനങ്ങളിലും മൊബൈല്‍ ഫോണ്‍ എത്തിക്കാനായതായി വിലയിരുത്തുന്നു.നിലവില്‍ എല്ലാ വിഭാഗം ആളുകള്‍ക്കും മൊബൈല്‍ ഫോണ്‍ താങ്ങാന്‍ പാറ്റാവുന്ന സ്ഥിതിയാണ് ഇന്ത്യയിലുള്ളത്.

INDIANEWS24.COM Technology

Leave a Reply