728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ത്യയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് നടപടികള്‍ ലളിതമാക്കി

ന്യൂഡല്‍ഹി:മൊബൈല്‍ ഫോണില്‍ ഇന്റര്‍നെറ്റ് സേവനം ലഭിച്ചു തുടങ്ങാനും നിര്‍ത്തലാക്കാനും ഒരേ ഒരു എസ് എം എസ് മാത്രം മതി.മൊബൈല്‍ ഇന്റര്‍നെറ്റ് ആക്ടിവിറ്റി സംബന്ധിച്ച് നടപടിക്രമങ്ങള്‍ ഏറെ സങ്കീര്‍ണമാണെന്ന പരാതിയുള്ളതിനാലാണ് ടെലിഫോണ്‍ റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) എളുപ്പമാര്‍ഗ്ഗത്തില്‍ പുതിയ സംവിധാനം കൊണ്ടുവന്നത്.

മൊബൈലില്‍ ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ 1925 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് START എന്ന് മാത്രം ടൈപ്പ് ചെയ്ത് എസ് എം എസ് അയക്കുക.ഇന്റര്‍നെറ്റ് നിര്‍ത്തലാക്കുന്നതിന് ഇതേ ടോള്‍ ഫ്രീ നമ്പറിലേക്ക് STOP എന്ന് എസ് എം എസ് അയച്ചാല്‍ മതി.തുടര്‍ന്ന് ടെലികോം കമ്പനികള്‍ ഉപയോക്താവിന് മറുപടിയും ഉടന്‍ അയയ്ക്കണം.സെപ്റ്റംബര്‍ ഒന്നു മുതല്‍ ഇത് നടപ്പാകും.

ഉപയോക്താവിന്റെ അനുമതി കൂടാതെ കാലാവധിക്കു ശേഷം ഇന്റര്‍നെറ്റ് സേവനം ദീര്‍ഘിപ്പിക്കാനും കമ്പനിക്ക് അനുവാദം ഉണ്ടാകില്ല.ഇതു സംബന്ധിച്ച് ടെലികോം കണ്‍സ്യൂമേഴ്‌സ് പ്രൊട്ടക്ഷന്‍ റഗുലേഷന്‍സില്‍ ഭേദഗതിയും വരുത്തി.ഇന്റര്‍നെറ്റ് വരിക്കാരാകാത്തവര്‍ ഈ സേവനം ഉപയോഗിക്കുമ്പോള്‍ ഓരോ 10 മെഗാബൈറ്റ് ഉപയോഗിക്കുമ്പോഴും ഉപയോക്താവിന് അറിയിപ്പ് നല്‍കണമെന്നും ട്രായ് നിര്‍ദേശിക്കുന്നു.

INDIANEWS24.COM NEWDELHI

Leave a Reply