jio 800x100
jio 800x100
728-pixel-x-90
<< >>

ഇന്ത്യയില്‍ മരണം 20,000 കടന്നു,മഹാരാഷ്ട്രയില്‍ മാത്രം 9000

ന്യൂഡൽഹി:ഇന്ത്യ കൊവിഡ് വ്യാപനത്തില്‍ ലോകത്ത് മൂന്നാമതെത്തി. രാജ്യത്ത്‌ കോവിഡ്‌  ബാധിതര്‍ ഏഴുലക്ഷവും മരണം ഇരുപതിനായിരവും കടന്നു. രോഗപ്രതിരോധത്തിൽ അമേരിക്കയും ബ്രസീലും മാത്രമാണ്‌ രോ​ഗികളുടെ എണ്ണത്തില്‍ ഇന്ത്യക്ക്‌ മുന്നിലുള്ളത്‌.  മരണത്തിൽ ലോകത്ത് എട്ടാമതാണ്‌ ഇന്ത്യ.അതേ സമയം രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം 1.71 ലക്ഷമായി. രോഗമുക്തി നിരക്ക് ഇന്ത്യയില്‍  60.86 ശതമാനമാണ് എന്നത് ഒരു പരിധി വരെ ആശ്വാസകരമാണ്.പക്ഷെ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതും ദൈനംദിന മരണനിരക്ക് ഉയരുന്നതും ആശങ്കാജനകമാണ്.ഒരാഴ്‌ചയായി ദിവസം നാനൂറിലേറെയാണ്‌ മരണം സംഭവിക്കുന്നത്‌.

ജനുവരി 30ന്‌ ആദ്യ രോ​ഗി റിപ്പോർട്ടുചെയ്യപ്പെട്ടശേഷം 117 ദിവസമെടുത്താണ്‌ ഒരു ലക്ഷമെത്തിയത്‌. അഞ്ചുലക്ഷമെത്താൻ വേണ്ടിവന്നത് 39 ദിവസം. പിന്നെ പത്തുദിവസകൊണ്ട് 7,20,000 ആയി. ഓരോ അഞ്ചുദിവസത്തിലും ഒരു ലക്ഷം രോ​ഗികൾവീതം വര്‍ധിക്കുന്നു‌.  മാർച്ച്‌ 13ന് ആദ്യ കോവിഡ്‌ മരണമുണ്ടായി.‌ 10000 മരണമെത്താൻ 95 ദിവസം വേണ്ടിവന്നു. എന്നാൽ, 20000 എത്താൻ വേണ്ടിവന്നത് 20 ദിവസംമാത്രം‌.

മഹാരാഷ്ട്രയ്‌ക്കും തമിഴ്‌നാടിനും പിന്നാലെ ഡൽഹിയിൽ കോവിഡ്‌  ബാധിതര്‍ ലക്ഷം കടന്നു. തിങ്കളാഴ്‌ച 48 മരണം, 1379 രോ​ഗികള്‍. ആകെ രോ​ഗികള്‍ 100823. മരണം 3115. കേന്ദ്രസർക്കാരിന്റെ കണക്കുപ്രകാരം 24 മണിക്കൂറിൽ  425 മരണവും  24248 രോ​ഗികളും രാജ്യത്ത്‌ റിപ്പോർട്ടുചെയ്‌തു.
നാലാം ദിവസമാണ്‌ രോ​ഗികള്‍ ഇരുപതിനായിരം കടക്കുന്നത്. 24 മണിക്കൂറിൽ 15350 പേർ കൂടി രോഗമുക്തരായതായി കേന്ദ്രം അറിയിച്ചു. ആകെ രോഗമുക്തർ 4.24 ലക്ഷം. ചികിത്സയിൽ 2.53 ലക്ഷം.
INDIANEWS24 HEALTH DESK

 

Leave a Reply