728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ത്യയില്‍ നിന്നും കടത്തിയ ശില്‍പ്പം കാനഡയില്‍ നിന്നും തിരിച്ചെത്തുന്നു

ഒട്ടാവ: ഇന്ത്യയില്‍ നിന്നും കടത്തിക്കൊണ്ടുപോയ ശില്‍പ്പം ഇവിടേക്കു തന്നെ തിരിച്ചെത്തുന്നു.ഖജുരാഹൊ ക്ഷേത്രത്തില്‍ നിന്ന് കടത്തിയ തൊള്ളായിരം വര്‍ഷം പഴക്കമുള്ള ശില്‍പമാണ് കാനഡ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പക്കല്‍ കൊടുത്തയക്കുന്നത്.ഒട്ടാവയില്‍ വച്ച് കനേഡിയന്‍ പ്രധാനമന്ത്രി ഹാര്‍പ്പര്‍ മോദിക്ക് ശില്‍പ്പം കൈമാറി.’പാരറ്റ് ലേഡി’ എന്ന ശില്‍പം 1970ലെ യുനസ്‌കോ സമ്മേളനത്തിലെ തീരുമാനമനുസരിച്ചാണ് ഇന്ത്യയ്ക്ക് തിരികെ നല്‍ുന്നത്.

ഹാര്‍പ്പറുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം കനേഡിയന്‍ പാര്‍ലമെന്റ് ലൈബ്രറി സന്ദര്‍ശന സമയത്താണ് ശില്‍പം നല്‍കിയത്.യുനസ്‌കോ സംരക്ഷിത പൈതൃക ആസ്ഥാനമായ ഖജുരാഹൊയ്ക്ക് അവകാശപ്പെട്ട ശില്‍പം തത്തയോടുകൂടിയ നര്‍ത്തകിയുടെ രൂപത്തിലുള്ളതാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് സയിദ് അക്ബറുദ്ദീന്‍ ട്വിറ്ററിലൂടെ അറിയിച്ചു.

വിലമതിക്കാനാവാത്ത ഈ പുരാതന ശില്‍പം 2011ല്‍ കാനഡയിലെ ഒരു സ്വകാര്യവ്യക്തിയുടെ ശേഖരത്തില്‍ നിന്ന് കണ്ടെത്തിയതാണ്. മതിയായ രേഖകളില്ലാതെ സൂക്ഷിച്ചിരുന്ന ഇത് പിടിച്ചെടുത്തതിനെ തുടര്‍ന്ന് കനേഡിയന്‍ സര്‍ക്കാര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട് തിരിച്ചെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതാണ്.

INDIANEWS24 OTTOWA

Leave a Reply