728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ത്യയില്‍ നിന്നും അബുദാബിയിലേക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വര്‍ദ്ധന

കൊച്ചി: അബുദാബിയിലേക്കുള്ള ഇന്ത്യന്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ദ്ധനയെന്ന് അബുദാബി ടൂറിസം അധികൃതര്‍. പോയ വര്‍ഷം ഇന്ത്യയില്‍ നിന്നും 3.2 ലക്ഷം വിനോദസഞ്ചാരികളാണ് ഇവിടെയെത്തിയതെന്ന് അബുദാബി സാംസ്‌കാരിക ടൂറിസം വകുപ്പ് പ്രമോഷന്‍സ് ആന്‍ഡ് ഓവര്‍സീസ് ഓഫിസസ് ഡയറക്ടര്‍ മുബാറക് അല്‍ നുഐമി പറഞ്ഞു. മൊത്തം 11 ശതമാനത്തിന്റെ വര്‍ദ്ധനയാണുണ്ടായിരിക്കുന്നത്. കൊച്ചിയില്‍ നടക്കുന്ന അബുദാബി വീക്ക് മേളയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കുടുബത്തോടൊപ്പമുള്ള യാത്രകള്‍ക്കു പുറമെ സിനിമാ ചിത്രീകരണം, കച്ചവടം, വിവാഹ ആഘോഷങ്ങള്‍ എന്നിവയ്ക്കും അബുദാബി യോജിച്ച സ്ഥലമാണെന്നും അല്‍ നുഐമി പറഞ്ഞു. അബുദാബി ഏറെ ചെലവേറിയ വിനോദസഞ്ചാര കേന്ദ്രമാണെന്ന തെറ്റിദ്ധാരണ മാറ്റുന്നതിനാണ് ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ അബുദാബി വീക്ക് എന്ന പേരില്‍ വിനോദസഞ്ചാര പരിചയ മേളകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത് അദ്ദേഹം വ്യക്തമാക്കി.

INDIANEWS24.COM Kochi

Leave a Reply